കൊച്ചി വാട്ടര്‍മെട്രോ കടമക്കുടിയിലേക്കും; വിനോദ സഞ്ചാരികൾക്ക് ഡബിൾ ധമാക്ക

Wait 5 sec.

കൊച്ചി വാട്ടര്‍മെട്രോ കടമക്കുടിയിലേക്കുമെത്തുന്നു. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ കടമക്കുടിയിലേക്ക് വാട്ടര്‍മെട്രോ കൂടി എത്തുന്നതോടെ ഈ കൊച്ചു ദ്വീപസമൂഹത്തില്‍ വികസനത്തിന്റെ വാതായനങ്ങള്‍ തുറക്കുകയാണ്. പ്രകൃതിസൗന്ദര്യം നിറഞ്ഞ പാലിയംതുരുത്ത്, കടമക്കുടി ദ്വീപുകളില്‍ വാട്ടര്‍മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായി.കടന്നാല്‍ കുടുങ്ങിപ്പോകുന്ന ഇടം കടമക്കുടി. ഇങ്ങനെയൊക്കെയാണ് ഒരു കാലത്ത് പലരും കടമക്കുടിയെ വിശേഷിപ്പിച്ചിരുന്നത്. എന്നാലിപ്പോള്‍ അങ്ങനെയൊന്നുമല്ല. ആനന്ദ് മഹീന്ദ്ര അടക്കമുള്ള വ്യവസായ പ്രമുഖര്‍ പോലും കാണാന്‍ ആഗ്രഹിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായി കടമക്കുടി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ കേരളത്തിന്റെ സ്വന്തം വാട്ടര്‍മെട്രോ കൂടി ഈ കൊച്ചുദ്വീപിലേക്ക് എത്തുകയാണ്. തങ്ങളുടെ കൊച്ചുഗ്രാമത്തിലേക്കും വാട്ടര്‍ മെട്രൊ എത്തുന്നതില്‍ നാട്ടുകാര്‍ക്കും ഏറെ അഭിമാനം.Read Also: എ സി, മ്യൂസിക്, വൈ ഫൈ, ചാർജിങ് പോയിൻ്റുകൾ; അടിപൊളിയാണ് കൊച്ചിയിലെ ഈ ബസ് കാത്തിരിപ്പ് കേന്ദ്രംകൊച്ചി കായലിന് ഇരുവശത്തായി കടമക്കുടി, പാലിയംതുരുത്ത് ദ്വീപുകളില്‍ വാട്ടര്‍ മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. നാലുവശങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ട കടമക്കുടിയിലേക്ക് റോഡും പാലവുമടക്കമുള്ള പശ്ചാത്തല സൗകര്യങ്ങള്‍ വന്നതിനു പിന്നാലെ വാട്ടര്‍ മെട്രോ കൂടി വരുന്നതോടെ കടമക്കുടിക്ക് മുമ്പില്‍ വികസനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുകയാണെന്ന് പഞ്ചായത്തംഗവും നാട്ടുകാരനുമായ പ്രബിന്‍ കോമളന്‍ പറഞ്ഞു.രണ്ട് സ്റ്റേഷനുകളുടെയും ഫ്ലോട്ടിങ് ജെട്ടികളുടെ നിര്‍മാണമാണ് ഇനി നടക്കാനുള്ളത്. സ്റ്റേഷനുകളുടെ സമീപത്ത് കായലിന്റെ ആഴംകൂട്ടലും വൈകാതെ പൂര്‍ത്തിയാകും. ഈ വര്‍ഷം തന്നെ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.The post കൊച്ചി വാട്ടര്‍മെട്രോ കടമക്കുടിയിലേക്കും; വിനോദ സഞ്ചാരികൾക്ക് ഡബിൾ ധമാക്ക appeared first on Kairali News | Kairali News Live.