ആരാണ് ജഗദീശൻ?; പന്തിന് പകരം വന്ന വിക്കറ്റ് കീപ്പറെ കുറിച്ച് കൂടുതൽ അറിയാം

Wait 5 sec.

വ്യാഴാഴ്ച ഓവലില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ചാമത്തെ ടെസ്റ്റ് ടീമിൽ റിഷഭ് പന്ത് വിക്കറ്റ് കീപ്പ് ചെയ്യില്ല. പകരം തമിഴ്നാട് സ്വദേശിയായ വിക്കറ്റ് കീപ്പര്‍ എന്‍ ജഗദീശനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് പന്തിന് വലതുകാലിന് പരുക്കേറ്റത്.ഞായറാഴ്ച രാവിലെ 29-കാരനായ ജഗദീശന് ഇംഗ്ലണ്ടിലേക്കുള്ള വിസ ലഭിച്ചു. ഇന്ന് അദ്ദേഹം ടീമിനൊപ്പം ചേരും. മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റുകളില്‍ വിക്കറ്റ് കീപ്പറായിരുന്ന ധ്രുവ് ജുറലിന് പകരക്കാരനായി ജഗദീശൻ ടീമില്‍ ഇടം നേടും.Read Also: “എത്ര കാലം കളിക്കളത്തിൽ തുടരുമെന്ന് എനിക്കറിയില്ല”: പെപ്പ് ​ഗ്വാർഡിയോളരഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായി രണ്ട് സീസണുകളില്‍ തമിഴ്നാടിനായി റണ്‍വേട്ടയിൽ ഒന്നാമതെത്തിയിട്ടുണ്ട് അദ്ദേഹം. 2023- 24ല്‍ 13 ഇന്നിംഗ്സുകളില്‍ നിന്ന് 74.18 ശരാശരിയില്‍ 816 റണ്‍സ് നേടിയ അദ്ദേഹം, 2024-25ല്‍ 13 ഇന്നിംഗ്സുകളില്‍ നിന്ന് 56.16 ശരാശരിയില്‍ 674 റണ്‍സും നേടി. ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യ എ ടീമില്‍ ഇടം നേടിയില്ലെങ്കിലും, കഴിഞ്ഞ ഒരു വർഷമായി ബി സി സി ഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത സാധ്യതയുള്ള കളിക്കാരുടെ സംഘത്തില്‍ ഉള്‍പ്പെടുന്നു. The post ആരാണ് ജഗദീശൻ?; പന്തിന് പകരം വന്ന വിക്കറ്റ് കീപ്പറെ കുറിച്ച് കൂടുതൽ അറിയാം appeared first on Kairali News | Kairali News Live.