വൈക്കത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാവിനായി തിരച്ചിൽ പുനരാരംഭിച്ചു

Wait 5 sec.

കോട്ടയം വൈക്കത്തിന് സമീപം മുറിഞ്ഞ പുഴയിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിനായി ഇന്ന് വീണ്ടും തിരച്ചിൽ തുടങ്ങി. ആലപ്പുഴ പാണാവള്ളി സ്വദേശി കണ്ണനെ ഇന്നലെയാണ് കാണാതായത്. ഫയർഫോഴ്സ് സ്ക്യൂബ ടീമിനൊപ്പം എൻ ഡി ആർ എഫിന്‍റെ പ്രത്യേക സംഘവും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. പണവള്ളിയിൽ നിന്നും ഒരു സംസ്കാര ചടങ്ങിൽ എത്തിയവർ സഞ്ചരിച്ച വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. ALSO READ; ചുരുളികൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; കാ‍ഴ്ച നഷ്ടപ്പെട്ട ആനയെ മയക്കു വെടിവെച്ച് പിടികൂടി ചികിത്സ നൽകാൻ വനംവകുപ്പ്അപകടത്തിൽപ്പെട്ട 22 പേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു. മൂവാറ്റുപുഴയാറും വേമ്പനാട്ടുകായലും സംഗമിക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ശക്തമായ ഒഴുക്കും തിരയും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.News Summery: The search for a man who went missing after the boat he was on capsized in a river near Vaikom, Kottayam, resumed today. The missing person named Kannan is from Alappuzha.The post വൈക്കത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാവിനായി തിരച്ചിൽ പുനരാരംഭിച്ചു appeared first on Kairali News | Kairali News Live.