കരീബിയന്‍സിനെ റോസ്റ്റാക്കി കങ്കാരുക്കള്‍; അഞ്ചാം ടി20യിലും ജയം, പരമ്പര തൂത്തുവാരി

Wait 5 sec.

ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ചവച്ച് അഞ്ചാം മത്സരത്തിലും ജയിച്ച് വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പര തൂത്തുവാരി ഓസ്ട്രേലിയ. ദ്വിരാഷ്ട്ര ടി20 പരമ്പരയിലെ കൂടുതൽ മത്സരങ്ങളുള്ള രണ്ടാമത്തെ ടൂർണമെൻ്റായിരുന്നു ഇത്. മൂന്ന് വിക്കറ്റിനാണ് ജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 170 റൺസിന് പുറത്തായിരുന്നു. ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു.അകീയല്‍ ഹൊസൈന്‍ വെസ്റ്റ് ഇന്‍ഡീസിന്റെ പ്രതീക്ഷകള്‍ സജീവമാക്കിയിരുന്നു. ഹൊസൈന്‍ 17 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. എന്നാൽ, ടിം ഡേവിഡും മിച്ചല്‍ ഓവനും ചേര്‍ന്ന് ഏഴ് സിക്സറുകള്‍ പറത്തി മത്സരം വരുതിയിലാക്കി. വിൻഡീസിൻ്റെ ഹെറ്റ്‌മെയര്‍ നേടിയ അർധ സെഞ്ചുറി (52) പാഴായി. ഓസ്ട്രേലിയയുടെ ഡ്വാര്‍ഷുയിസ് മൂന്ന് വിക്കറ്റ് പിഴുതു. അദ്ദേഹമാണ് കളിയിലെ താരം. കാമറൂൺ ഗ്രീൻ പരമ്പരയിലെ താരമായി.Read Also: ആരാണ് ജഗദീശൻ?; പന്തിന് പകരം വന്ന വിക്കറ്റ് കീപ്പറെ കുറിച്ച് കൂടുതൽ അറിയാംടോസ് നേടിയ മിച്ചല്‍ മാര്‍ഷ് വിൻഡീസിനെ ബാറ്റിന് അയക്കുകയായിരുന്നു. ഷിമ്രോണ്‍ ഹെറ്റ്‌മെയറും ജേസണ്‍ ഹോള്‍ഡറും അഞ്ചാം വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. The post കരീബിയന്‍സിനെ റോസ്റ്റാക്കി കങ്കാരുക്കള്‍; അഞ്ചാം ടി20യിലും ജയം, പരമ്പര തൂത്തുവാരി appeared first on Kairali News | Kairali News Live.