വ്യാജരേഖ നിര്‍മിച്ച് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കി; നിവിന്‍ പോളിയുടെ പരാതിയിൽ നിര്‍മാതാവ് ഷംനാസിനെതിരെ കേസ്

Wait 5 sec.

നടന്‍ നിവിന്‍ പോളിയുടെ പരാതിയിൽ നിര്‍മാതാവ് പി എസ് ഷംനാസിനെതിരെ കേസ്. വ്യാജരേഖ നിര്‍മിച്ച് ഫിലിം ചേംബറില്‍ സമര്‍പ്പിച്ച് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കി എന്നാണ് പരാതി. ആക്ഷന്‍ ഹീറോ ബിജു 2 എന്ന ചിത്രത്തിന്റെ അവകാശം സ്വന്തമാക്കാന്‍ വ്യാജരേഖ ചമച്ചതായി പരാതിയില്‍ പറയുന്നു. തന്റെ വ്യാജ ഒപ്പ് ഉപയോഗിച്ചതായും നിവിന്‍ പോളിയുടെ പരാതിയിലുണ്ട്. പാലാരിവട്ടം പോലീസ് ആണ് ഷംനാസിനെതിരെ കേസെടുത്തത്.കഴിഞ്ഞ ദിവസം, ഷംനാസിൻ്റെ പരാതിയിൽ നടന്‍ നിവിന്‍ പോളിക്ക് പൊലീസ് നോട്ടീസ് അയച്ചിരുന്നു. വഞ്ചനാകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നിവിന്‍ പോളിക്ക് തലയോലപ്പറമ്പ് പൊലീസ് നോട്ടീസ് അയച്ചത്. സംവിധായകന്‍ എബ്രിഡ് ഷൈനും പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. Read Also: ഓ​ഗസ്റ്റിൽ കോഴിക്കോട് സിനിമാ വൈബാകും: റീജിയണൽ ഐ.എഫ് എഫ്.കെയിൽ പ്രദർശനത്തിനെത്തുന്നത് 58 സിനിമകൾ‘ആക്ഷന്‍ ഹീറോ ബിജു 2’ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു.Key words: nivin pauly, ps shamnasThe post വ്യാജരേഖ നിര്‍മിച്ച് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കി; നിവിന്‍ പോളിയുടെ പരാതിയിൽ നിര്‍മാതാവ് ഷംനാസിനെതിരെ കേസ് appeared first on Kairali News | Kairali News Live.