വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ കുടിയേറ്റക്കാരന്റെ വെടിയേറ്റ് സാമൂഹ്യപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; മരിച്ചത് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ച സിനിമയിലടക്കം പ്രവര്‍ത്തിച്ചയാള്‍

Wait 5 sec.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ പലസ്തീന്‍ ആക്ടിവിസ്റ്റും അധ്യാപകനുമായ ഒദെ മുഹമ്മദ് ഹദാലിനെ ഇസ്രയേൽ കുടിയേറ്റക്കാരന്‍ വെടിവച്ചുകൊന്നു. മസാഫര്‍ യാട്ടയിലെ ഉം അല്‍ ഖൈര്‍ ഗ്രാമത്തില്‍ ആണ് സംഭവം. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ നോ അദര്‍ ലാന്‍ഡ് എന്ന സിനിമയുടെ അണിയറ പ്രവർത്തകരെ സഹായിച്ച പ്രവര്‍ത്തനങ്ങളിലൂടെയാണ് ഹദാലിന്‍ പ്രശസ്തനായത്. മസാഫര്‍ യാട്ടയിൽ പലസ്തീന്‍ സമൂഹത്തിനെതിരായ ഇസ്രയേലി കുടിയേറ്റക്കാരുടെയും സൈനികരുടെയും ആക്രമണങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്ന ആക്ടിവിസ്റ്റായിരുന്നു ഇദ്ദേഹം. ഹെബ്രോണിനടുത്തുള്ള ഉം അല്‍ ഖൈര്‍ ഗ്രാമത്തില്‍ നടന്ന ആക്രമണത്തിനിടെ ഹദാലിനെ കുടിയേറ്റക്കാര്‍ വെടിവച്ചു കൊന്നുവെന്ന് പലസ്തീന്‍ അതോറിറ്റിയുടെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നോ അദര്‍ ലാന്‍ഡിന്റെ സംവിധായകരായ ഇസ്രായേലി പത്രപ്രവര്‍ത്തകന്‍ യുവാല്‍ എബ്രഹാമും പലസ്തീന്‍ പത്രപ്രവര്‍ത്തകന്‍ ബാസല്‍ അദ്രയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.Read Also: ന്യൂയോര്‍ക്കില്‍ വെടിവയ്പ്; പൊലീസ് ഉദ്യോഗസ്ഥനും അക്രമിയും ഉള്‍പ്പെടെ നാല് മരണംതന്റെ ഗ്രാമത്തിലെ കമ്മ്യൂണിറ്റി സെന്ററിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ഇസ്രയേലി കുടിയേറ്റക്കാരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുണ്ട നെഞ്ചില്‍ തുളച്ചുകയറി. അമേരിക്കയും യൂറോപ്യൻ യൂണിയനും ഉപരോധമേർപ്പെടുത്തിയ യിനോണ്‍ ലെവിയാണ് വെടിവച്ചത്. വീഡിയോ കാണാം:An Israeli settler just shot Odeh Hadalin in the lungs, a remarkable activist who helped us film No Other Land in Masafer Yatta. Residents identified Yinon Levi, sanctioned by the EU and US, as the shooter. This is him in the video firing like crazy. pic.twitter.com/xH1Uo6L1wN— Yuval Abraham יובל אברהם (@yuval_abraham) July 28, 2025 The post വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ കുടിയേറ്റക്കാരന്റെ വെടിയേറ്റ് സാമൂഹ്യപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; മരിച്ചത് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ച സിനിമയിലടക്കം പ്രവര്‍ത്തിച്ചയാള്‍ appeared first on Kairali News | Kairali News Live.