ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവത്തിൽ സംസ്ഥാനമാകെ പ്രതിഷേധം ഉയരണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിനെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. ഈ പ്രതികരണം ഞെട്ടിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ജയിലിലായത് ഇന്ത്യയുടെ ഭരണഘടന തന്നെയാണെന്ന് വിമർശിച്ച അദ്ദേഹം, ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര മോദിയല്ല, നരേന്ദ്ര ഭീതിയാണെന്നും തുറന്നടിച്ചു. രാജ്യത്ത് ഭീതിയുണ്ടാക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. കേരളത്തിലെ ബിജെപിയുടെ ഗിമ്മിക്ക് കളികൾ വിലപ്പോകില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.ALSO READ; കന്യാസ്ത്രീകളുടെ അറസ്റ്റ്: ബൃന്ദ കാരാട്ടിന്‍റെ നേതൃത്വത്തിൽ അഞ്ചംഗ സംഘം ഛത്തീസ്ഗഢ് സന്ദർശിക്കുംഅതേസമയം ഇടത് നേതാക്കൾ ഇന്ന് ഛത്തീസ്ഗഢിലേക്ക് പോകും. ബൃന്ദ കാരാട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഛത്തീസ്ഗഡ് സന്ദർശിക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ ദില്ലിയിൽ നിന്നും തിരിക്കും. കെ രാധാകൃഷ്ണൻ, എ എ റഹീം, ജോസ് കെ മാണി, പി പി സുനീർ എന്നിങ്ങനെ കേരളത്തിൽ നിന്നുള്ള ഇടത് എംപിമാരാണ് സംഘത്തിലുണ്ടാവുക. വിഷയത്തിൽ ഇന്നും പാർലമെന്‍റിൽ പ്രതിഷേധമുയർത്താനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ്, എ എ റഹീം അടക്കമുള്ള എംപിമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്.The post കന്യാസ്ത്രീകളുടെ അറസ്റ്റ്; ‘ഇന്ത്യ ഭരിക്കുന്നത് മോദിയല്ല, ഭീതി’: മന്ത്രി പി എ മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.