ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. വിഷയത്തില്‍ ബി ജെ പി സര്‍ക്കാര്‍ നയത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം പാര്‍ലമെന്റിനെ സ്തംഭിപ്പിക്കും. ഇടത്- വലത് എം പിമാര്‍ ഉള്‍പ്പെടെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. ചട്ടം 267 പ്രകാരം അടിയന്തര പ്രമേയ നോട്ടീസ് ഇന്നും ഇരുസഭകളിലും കൊണ്ടുവരും. ഛത്തീസ്ഗഢ് മുഖ്യമന്ത്രി അക്രമികളായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ പിന്തുണച്ച് രംഗത്ത് എത്തിയത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. സംഭവത്തില്‍ എഫ് ഐ ആറില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന കുറ്റം രണ്ടാമത് കൂട്ടിച്ചേര്‍ത്തതെന്ന ആരോപണമാണ് സി ബി സി ഐ ഉയര്‍ത്തിയത്.Read Also: ഛത്തീസ്ഗഡില്‍ കന്യാസ്ത്രികള്‍ക്കെതിരായ ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ പ്രഷുബ്ധമായി പാര്‍ലമെന്റ്ഇന്നലെ, ഡോ. ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ ഇടത് എംപിമാര്‍ രാജ്യസഭയിലും കെ രാധാകൃഷ്ണന്‍ എംപി ലോക്സഭയിലും അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും അനുവദിച്ചില്ല. പാര്‍ലമെന്റ് കവാടത്തിന് മുന്നിലും ഇടത് എം പിമാര്‍ പ്രതിഷേധം തീര്‍ത്തിരുന്നു. ബി ജെ പി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി ഇടത് എം പിമാരായ കെ രാധാകൃഷ്ണന്‍, ഡോ. ജോണ്‍ ബ്രിട്ടാസ്, ഡോ. വി ശിവദാസന്‍, എ എ റഹിം, പി സന്തോഷ് കുമാര്‍ എന്നിവര്‍ പ്രതിഷേധിച്ചിരുന്നു.The post ഛത്തീസ്ഗഢില് കന്യാസ്ത്രീകളെ ജയിലിലടച്ചതില് വ്യാപക പ്രതിഷേധം; പ്രതിപക്ഷ പ്രതിഷേധം പാര്ലമെന്റിനെ സ്തംഭിപ്പിക്കും appeared first on Kairali News | Kairali News Live.