ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ മതപരിവർത്തനം അടക്കം കുറ്റം ചുമത്തി അന്യായമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടത് നേതാക്കൾ ഛത്തീസ്ഗഢിലേക്ക്. ബൃന്ദ കാരാട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഛത്തീസ്ഗഡ് സന്ദർശിക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ ദില്ലിയിൽ നിന്നും തിരിക്കും. കെ രാധാകൃഷ്ണൻ, എ എ റഹീം, ജോസ് കെ മാണി, പി പി സുനീർ എന്നിങ്ങനെ കേരളത്തിൽ നിന്നുള്ള ഇടത് എംപിമാരാണ് സംഘത്തിലുണ്ടാവുക.അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റിൽ രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി ഡോ. ജോൺ ബ്രിട്ടാസ് എം പി. അടിസ്ഥാനരഹിത കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നും നോട്ടീസിൽ പറയുന്നു. രാജ്യസഭയിൽ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ALSO READ; ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ ജയിലിലടച്ചതില്‍ വ്യാപക പ്രതിഷേധം; പ്രതിപക്ഷ പ്രതിഷേധം പാര്‍ലമെന്റിനെ സ്തംഭിപ്പിക്കുംഅന്യായ അറസ്റ്റ് വിഷയത്തില്‍ ബി ജെ പി സര്‍ക്കാര്‍ നയത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം ഇന്നും പാര്‍ലമെന്റിനെ സ്തംഭിപ്പിച്ചേക്കും. ഇടത്- വലത് എം പിമാര്‍ ഉള്‍പ്പെടെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. ചട്ടം 267 പ്രകാരം അടിയന്തര പ്രമേയ നോട്ടീസ് ഇന്നും ഇരുസഭകളിലും കൊണ്ടുവരും. ഇന്നലെ പാര്‍ലമെന്റ് കവാടത്തിന് മുന്നിലും ഇടത് എം പിമാര്‍ പ്രതിഷേധിച്ചിരുന്നു. The post കന്യാസ്ത്രീകളുടെ അറസ്റ്റ്: ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘം ഛത്തീസ്ഗഢ് സന്ദർശിക്കും appeared first on Kairali News | Kairali News Live.