തൃശൂര്‍ | മനുഷ്യക്കടത്ത് കേസിൽ രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി തൃശൂർ അഡീഷനൽ സെഷൻസ് കോടതി . തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജാർഖണ്ഡ് നിന്നും പെൺകുട്ടികളെ ധൻബാദ് ആലപ്പുഴ എക്സ്പ്രസ്സിൽ തൃശൂരിൽ എത്തിച്ച സംഭവത്തിലാണ് കേസെടുത്തത്.ഐ പി സി 370 ഉൾപ്പെടെ മനുഷ്യക്കടത്തിന്‍റെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. പെൺകുട്ടികളെ അവരുടെ സമ്മതത്തോടെയും രക്ഷിതാക്കളുടെ സമ്മതത്തോടെയും കൊണ്ടുവന്നതാണെന്ന് കോടതി നിരീക്ഷിച്ചു. വീട്ടുജോലിക്കെന്ന വ്യാജേനയാണ് പെൺകുട്ടികളെ കൊണ്ടുവന്നതെന്നായിരുന്നു പരാതിക്കാരന്‍റെ ആരോപണം.വിചാരണ വേളയിൽ ബലപ്രയോഗം, ലൈംഗികമോ മറ്റേതെങ്കിലും വിധത്തിലുള്ളതോ ആയ ചൂഷണം അല്ലെങ്കിൽ നിർബന്ധിത തൊഴിൽ എന്നിവക്ക് തെളിവുകളൊന്നും ഹാജരാക്കിയിരുന്നില്ല.