മുണ്ടക്കെ ചൂരല്‍മല ദുരന്തം സംഭവിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരുടെ ഒരുപോലെ വീഴ്ചവരുത്തിയെന്ന മാതൃഭൂമി ദിനപത്രത്തിന്റെ വിചിത്രമായ കണ്ടെത്തലിനെ തുറന്നുകാട്ടി സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ.അനില്‍കുമാറിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്.Also read- “ചവിട്ടിനിന്നത് ഒരു കുഞ്ഞിന്റെ മൃതദേഹത്തിലായിരുന്നു; അപ്പോഴാണ് ദുരന്തത്തിന്റെ ആഘാതം മനസിലാക്കിയത്”; രക്ഷാപ്രവർത്തനം നടത്തുമ്പോഴുണ്ടായ നടുങ്ങുന്ന ഓർമ്മകൾ പങ്കുവെച്ച് ഡിവൈഎഫ്ഐ പ്രവർത്തകൻരണ്ട് പേരും ഒരു പോലെ വീഴ്ചവരുത്തിയെന്ന സന്ദേശം വായനക്കാര്‍ക്ക് നല്‍കുകയമാണ് മാത്രഭൂമിയുടെ രാഷ്രീയ ലക്ഷ്യം. പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി നയാപൈസ തരാത്ത പ്രധാനമന്ത്രിയേയും ലോകോത്തര നിലവാരത്തില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയേയും താരതമ്യം ചെയ്ത പത്രത്തിന്റെ മാധ്യമധര്‍മ്മത്തെയാണ് പോസ്റ്റില്‍ അനില്‍ കുമാര്‍ ചോദ്യം ചെയ്യുന്നത്.ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…മാതൃഭൂമിക്ക് ഈ വർഷത്തെ ” മോദി സേവാ “പുരസ്കാരം ..ഇതെന്തു മാധ്യമ പ്രവർത്തനമാണു മാതൃഭൂമി.?“കണ്ണടച് സർക്കാരുകൾ “പിണറായി = നരേന്ദ്ര മോദി:രണ്ടു സർക്കാരു കളും വഞ്ചകർ:മാതൃഭൂമി ഈ വർഷത്തെ മോദി സേവാ പുരസ്കാരം ഉറപ്പാക്കി ..വയനാട് ദുരന്തമുണ്ടായിട്ട് കേരളത്തെ പച്ചക്ക് പറ്റിച്ച കേന്ദ്രം:ഒരു രൂപാ പോലും കേരളത്തിനു് സഹായം തരാത്ത കേന്ദ്രം:സൈന്യം നൽകിയ സേവനത്തിനു് വിലയിട്ട കേന്ദ്രം: മോദിഅയാൾക്ക് തുല്യൻ പിണറായി ..മാതൃഭൂമി അറിയുക.എല്ലാ ദുരിതബാധിതരേയും താൽക്കാലികമായി പുനരധിവസിപ്പിച്ചു.പ്രതിമാസം 6000 വാടക.പ്രതിദിനം 300 രൂപാ ദിന ബത്ത ..വീടു വേണ്ടാത്ത 115 പേർക്ക് 15 ലക്ഷം നൽകി: അത് വാഗ്ദാന ലംഘനമാണോ?ബാക്കി വീടുകൾക്ക് രണ്ട് സ്ഥലം കണ്ടെത്തി.. ദുരന്തനിവാരണ നിയമം പ്രയോഗിച്ചും ഹൈക്കോടതിയിൽ കേസ് ജയിച്ചും സ്ഥലം വിടുപണിക്ക് കിട്ടിയിട്ട് 100 ദിവസം തികഞ്ഞിട്ടുണ്ടോ?ഒരു മാതൃകാ വീട് പൂർത്തിയായി..” ഒറ്റ വീടും പൂർത്തിയായില്ലയോ?നിങ്ങൾ അവിടെ പൂർത്തിയായി പെയിൻറടിക്കുന്ന വീടു കണ്ടോ?പുഴ പൂർവ്വസ്ഥിതിയിലാക്കാൻ തുടങ്ങിയോ?റോഡുകൾ നിർമ്മിക്കാൻ തുടങ്ങിയോ?സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾആശുപത്രികൾ:ഏതാണ് കരാറാക്കാൻ ബാക്കി:അത് ടെണ്ടർ ചെയ്ത് പൂർത്തിയാക്കി വേഗത്തിൽ നടപ്പാക്കുന്നത് കേരള സർക്കാരല്ലേ?മോദി സർക്കാർ കേരളത്തെ സഹായിക്കാതിരുന്നിട്ടും കേരള മുഖ്യമന്ത്രിയുടെ മുഖം കീറി മോദിക്കൊപ്പം ചേർത്ത് വില്ലത്തരം കാണിച്ച ആ മനസ്സുണ്ടല്ലോ?പ്രകൃതി ഒരു വർഷം മുമ്പ് നാടിനോട് ചെയ്തതിനേക്കാൾ വൻ ദുരന്തമായിഈ ചിത്രീകരണം ..“മോദി സേവാ പുരസ്ക്കാരം”കൊണ്ടുത്തരാൻ മോദിയെ വിളിക്കണം.ആ കൊച്ചു കുട്ടിയെക്കൊണ്ട് മാലയിടുവിക്കണം. കൂട്ടത്തിൽ അവൾഅല്ലെങ്കിൽ അവൻ കരണം പുകക്കുന്ന ഒരടി കൊടുക്കാനിടയുണ്ട്.The post ‘ഇതെന്തു മാധ്യമ പ്രവര്ത്തനം, മാതൃഭൂമി ഈ വര്ഷത്തെ മോദി സേവാ പുരസ്കാരം ഉറപ്പാക്കി’; അഡ്വ കെ അനില്കുമാര് appeared first on Kairali News | Kairali News Live.