തന്റെ സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും ഒരിക്കലും സിനിമയ്ക്കായി ഉപയോഗിച്ചിട്ടില്ലെന്ന് നടൻ അരുൺ ചെറുകാവിൽ. ഇത്രയും നല്ല സുഹൃത്തുക്കളായിട്ടും ഷൈജു ഖാലിദിനൊപ്പം ആദ്യം ഒരുമിച്ച സിനിമ അഞ്ചാം പാതിരയായിരുന്നു. സൗഹൃദവും സിനിമയും ഒരുപോലെ കൊണ്ടുപോവുക വളരെ പാടുള്ള കാര്യമാണെന്നും ഒരു സ്ഥലത്ത് സിൻസിയറായി നിന്നാൽ മറ്റൊരിടത്ത് അങ്ങനെ സാധിക്കണം എന്നില്ല എന്നും അരുൺ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.അരുൺ ചെറുകാവിലിന്റെ വാക്കുകൾസൗഹൃദങ്ങളുടെ ദൃഢത സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചിട്ടില്ല. അതിന് കൃത്യമായ പ്ലാനിങ് വേണം. പ്രൊഫഷനലിസം എന്നൊക്കെയാണ് ഇപ്പോൾ അതിനെ പറയുന്നത്. രണ്ടും കൂടി ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുന്ന ഒരാൾക്കേ അത് നടക്കുകയയുള്ളൂ. പക്ഷെ, എന്റെ കാര്യത്തിൽ അങ്ങനെയല്ല. സിനിമ വരുന്നു, നമ്മൾ അതിന്റെ ഭാഗമാകുന്നു എന്നതൊഴിച്ചാൽ വ്യക്തിബന്ധം തികച്ചും വേറെ തന്നെയാണ്. എന്റെ പല സുഹൃത്തുക്കളുടെയും കൂടെ ഞാൻ വർക്ക് ചെയ്തിട്ടില്ല. അഞ്ചാം പാതിര എന്ന സിനിമയിലാണ് ഞാനും ഷൈജു ഖാലിദും ആദ്യമായി ഒരുമിച്ച് വർക്ക് ചെയ്യുന്നത്. അന്നത്തെ ദിവസം ഷോട്ട് എടുത്ത്, പാക്കപ്പ് പറഞ്ഞപ്പോൾ ഞാൻ ഷൈജുവിന്റെ അടുത്ത് പോയി പറഞ്ഞു, അളിയാ, നമ്മൾ ആദ്യമായാണ് ഒരുമിച്ച് വർക്ക് ചെയ്യുന്നത്, എന്ന്. ഷൈജുവും അത് തിരിച്ചറിയുന്നത് അപ്പോഴാണ്. അപ്പൊ തന്നെ ഞങ്ങൾ ഒരുമിച്ച് നിന്ന് ഒരു സെൽഫിയെടുത്തു, പിന്നീട് റൂമുകളിലേക്ക് പോയി. സൗഹൃദവും സിനിമയും ഒരുപോലെ കൊണ്ടുപോവുക വളരെ പാടുള്ള കാര്യമാണ്. ഒരു സ്ഥലത്ത് സിൻസിയറായി നിന്നാൽ മറ്റൊരിടത്ത് അങ്ങനെ സാധിക്കണം എന്നില്ല. സിനിമ സിനിമയാണ്. സൗഹൃദം സൗഹൃദമാണ്.