പത്തനംതിട്ട | കെ എസ് ആര്‍ ടി സിയുമായുള്ള യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആശയവിനിമയം മെച്ചപ്പെടുത്താന്‍ പുതിയ സംവിധാനം. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഇനി ഓരോ യൂണിറ്റിലെയും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളില്‍ ബന്ധപ്പെടാന്‍ പ്രത്യേക മൊബൈല്‍ നമ്പര്‍ ഏര്‍പ്പെടുത്തി.ഉപഭോക്തൃ സൗഹൃദ സേവനം ശക്തമാക്കുന്നതിനും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമായാണ് കെ എസ് ആര്‍ ടി സി നിര്‍ണായക നടപടിയിലേക്ക് പ്രവേശിക്കുന്നത്. നിലവിലെ ലാന്‍ഡ് ഫോണ്‍ സംവിധാനം അപര്യാപ്തമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. പുതിയ സംവിധാനത്തിലൂടെ, യാത്രാവേളയിലെ സംശയങ്ങള്‍, ടിക്കറ്റ് ബുക്കിങ്, ബസ് സമയക്രമം, യാത്രാ രീതികള്‍, അടിയന്തര സാഹചര്യങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് നേരിട്ട് മറുപടി ലഭിക്കാനുള്ള അവസരമാണ് കെ എസ് ആര്‍ ടി സി ഒരുക്കുന്നത്. മറ്റ് ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത യാത്രക്കാര്‍ക്കും ഇത് ഏറെ പ്രയോജനകരമാകുമെന്ന് കെ എസ് ആര്‍ ടി സി പ്രതീക്ഷിക്കുന്നു.പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് സേവനം നല്‍കുന്ന സ്ഥാപനം എന്ന നിലയില്‍, അവരുടെ സംശയങ്ങള്‍ക്ക് ഉടന്‍ മറുപടി നല്‍കാന്‍ കെ എസ് ആര്‍ ടി സി ബാധ്യസ്ഥരാണെന്ന് ചെയര്‍മാന്‍ & ഡയറക്ടര്‍ അഭിപ്രായപ്പെട്ടു.കേരളത്തിലെ എല്ലാ കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളിലും നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറുകള്‍:ആര്യനാട് 9188933700, ആറ്റിങ്ങല്‍ 9188933701, നെടുമങ്ങാട് 9188933702, കണിയാപുരം 9188933703, കണിയാപുരം-പോത്തന്‍കോട് 9188933704, കാട്ടാക്കട 9188933705, കിളിമാനൂര്‍ 9188933706, കിളിമാനൂര്‍-കല്ലറ 9188933707, നെയ്യാറ്റിന്‍കര 9188933708, പാലോട് 9188933709, പാപ്പനംകോട് 9188933710, പൂവാര്‍ 9188933711, പാറശ്ശാല 9188933712, പാറശ്ശാല-കളിയിക്കാവിള 9188933713, പാറശ്ശാല-നാഗര്‍കോവില്‍ 9188933714, പേരൂര്‍ക്കട 9188933715, തിരുവനന്തപുരം സെന്‍ട്രല്‍ 9188933716, തിരുവനന്തപുരം സെന്‍ട്രല്‍-നാഗര്‍കോവില്‍ സെക്ടര്‍ 9188933717, തിരുവനന്തപുരം സിറ്റി-സൗത്ത് 9188933718, തിരുവനന്തപുരം സിറ്റി-നോര്‍ത്ത് 9188933719, വെള്ളനാട് 9188933720, വെള്ളറട 9188933721, വികാസ്ഭവന്‍ 9188933722, വികാസ്ഭവന്‍-മെഡിക്കല്‍ കോളജ് 9188933723, വിതുര 9188933724, വിഴിഞ്ഞം 9188933725, വെഞ്ഞാറമൂട് 9188933726, ആര്യങ്കാവ് 9188933727, ചടയമംഗലം 9188933728, ചാത്തന്നൂര്‍ 9188933729, പുനലൂര്‍ 9188933730, പുനലൂര്‍-തെങ്കാശി 9188933731, കൊട്ടാരക്കര 9188933732, കുളത്തൂപുഴ 9188933734, പത്തനാപുരം 9188933735, കരുനാഗപ്പള്ളി 9188933736, കൊല്ലം 9188933739, അടൂര്‍ 9188933740, കോന്നി 9188933741, മല്ലപ്പള്ളി 9188933742, പന്തളം 9188933743, പത്തനംതിട്ട 9188933744, റാന്നി 9188933745, തിരുവല്ല 9188933746, ആലപ്പുഴ 9188933748, ചെങ്ങന്നൂര്‍ 9188933750, ചേര്‍ത്തല 9188933751, എടത്വ 9188933752, ഹരിപ്പാട് 9188933753, കായംകുളം 9188933754, കായംകുളം-ഓച്ചിറ 9188933755, മാവേലിക്കര 9188933756, ചങ്ങനാശ്ശേരി 9188933757, ഈരാറ്റുപേട്ട 9188933758, എരുമേലി 9188933759, കോട്ടയം 9188933760, കോട്ടയം-ഏറ്റുമാനൂര്‍ 9188933761, പാല 9188933762, പൊന്‍കുന്നം 9188933763, പൊന്‍കുന്നം-മുണ്ടക്കയം 9188933764, വൈക്കം 9188933765, കട്ടപ്പന 9188933766, കട്ടപ്പന-മുന്‍സിപ്പല്‍ സ്റ്റാന്‍ഡ് 9188933767, കുമിളി 9188933768, കുമിളി-ടൗണ്‍ 9188933769, മൂലമറ്റം 9188933770, മൂന്നാര്‍ 9188933771, മൂന്നാര്‍-അടിമാലി 9188933772, നെടുങ്കണ്ടം 9188933774, തൊടുപുഴ 9188933775, ആലുവ 9188933776, അങ്കമാലി 9188933778, എറണാകുളം 9188933779, എറണാകുളം-ബോട്ട് ജെട്ടി 9188933780, എറണാകുളം-വൈറ്റില 9188933781, കൂത്താട്ടുകുളം 9188933782, കോതമംഗലം 9188933783, കോതമംഗലം-മുന്‍സിപ്പല്‍ സ്റ്റാന്‍ഡ് 9188933784, മൂവാറ്റുപുഴ 9188933785, നോര്‍ത്ത് പറവൂര്‍ 9188933787, പെരുമ്പാവൂര്‍ 9188933788, പിറവം 9188933790, ചാലക്കുടി 9188933791, ഗുരുവായൂര്‍ 9188933792, ഇരിഞ്ഞാലക്കുട 9188933793, കൊടുങ്ങല്ലൂര്‍ 9188933794, മാള 9188933795, പുതുക്കാട് 9188933796, തൃശൂര്‍ 9188933797, ചിറ്റൂര്‍ 9188933798, മണ്ണാര്‍ക്കാട് 9188933799, പാലക്കാട് 9188933800, പാലക്കാട്-കോയമ്പത്തൂര്‍ 9188933801, വടക്കഞ്ചേരി 9188933802, മലപ്പുറം 9188933803, നിലമ്പൂര്‍ 9188933805, പെരിന്തല്‍മണ്ണ 9188933806, പൊന്നാനി 9188933807, പൊന്നാനി-തിരൂര്‍ 9188933808, കോഴിക്കോട് 9188933809, താമരശ്ശേരി 9188933811, തിരുവമ്പാടി 9188933812, തൊട്ടില്‍പാലം 9188933813, വടകര 9188933814, കല്‍പ്പറ്റ 9188933816, കല്‍പ്പറ്റ-മുന്‍സിപ്പല്‍ സ്റ്റാന്‍ഡ് 918893381, മാനന്തവാടി 9188933818, സുല്‍ത്താന്‍ ബത്തേരി 9188933819, സുല്‍ത്താന്‍ ബത്തേരി-ബെംഗളൂരു സാറ്റലൈറ്റ് സ്റ്റാന്‍ഡ് 9188933820, സുല്‍ത്താന്‍ ബത്തേരി-മൈസുരു 9188933821, കണ്ണൂര്‍ 9188933822, പയ്യന്നൂര്‍ 9188933823, തലശ്ശേരി 9188933824, കാഞ്ഞങ്ങാട് 9188933825, കാസര്‍കോട് 9188933826, കാസര്‍കോട്-മംഗലാപുരം 9188933827.