ദുരന്തമുഖത്ത് പോലും ഇരകളോട് കൈമലർത്തിയ കേന്ദ്രം, കോടതിയിൽ പോരാട്ടം നടത്തിയ സംസ്ഥാനം: അതിജീവനത്തിന്‍റെ കഥകൾ ഇങ്ങനെയും

Wait 5 sec.

കുത്തിയൊലിച്ചു വന്ന മണ്ണും വെള്ളവും പാറയും ഒരു നാടിനെ ഒറ്റ രാത്രികൊണ്ട് ഭൂപടത്തിൽ നിന്നും മായ്ച്ചു കളഞ്ഞപ്പോൾ അന്തിച്ചു നിൽക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതാണ് ഒരു നാട്. പ്രകൃതി വയനാട്ടിൽ കാണിച്ച ആ ക്രൂരതക്ക് മുകളിൽ മറ്റൊന്നിനും ഇനി കേരള ജനതയെ ആഘാതമേല്പിക്കാൻ കഴിയില്ല എന്നാണ് മലയാളികൾ ഓരോരുത്തരും കരുതിയത്. എന്നാൽ, ആഗസ്റ്റ് 30 ന് ദുരന്തസ്ഥലത്തെത്തി ഫോട്ടോഷൂട്ട് നടത്തി മടങ്ങിയ പ്രധാനമന്ത്രിയും കേന്ദ്രവും കാണിച്ച അവഗണന ദുരന്തത്തിൽ കേരളത്തിനേറ്റ മുറിവിൽ ഉപ്പു തേക്കുന്നത് പോലെയായി.ഏകദേശം മുന്നൂറോളം പേരുടെ ജീവൻ പൊലിഞ്ഞു പോയ ഒരു മഹാദുരന്തം നടന്നിട്ടും കേരളത്തെ പാടെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്രം കൈക്കൊണ്ടത്. ആന്ധ്രപ്രദേശ് 1036 കോടി, ബിഹാർ 1311 കോടി, ഗുജറാത്ത് 1226 കോടി, മധ്യപ്രദേശ് 1686 കോടി, മഹാരാഷ്ട്ര 2984 കോടി, ഒഡീഷ 1485 കോടി, രാജസ്ഥാൻ 1372 കോടി, ഉത്തർപ്രദേശ് 1791 കോടി എന്നിങ്ങനെ മറ്റ് സംസ്ഥാനങ്ങൾക്ക് ഈ സാമ്പത്തികവർഷം എസ്ഡിആർഎഫിൽ കേന്ദ്ര വിഹിതമായി നൽകുമ്പോൾ കേരളത്തിന് വളരെ തുച്ഛമായ തുകയിൽ സഹായമൊതുക്കി.ALSO READ; ‘മനസില്‍ ഉണങ്ങാത്ത മുറിവാണ് മുണ്ടക്കൈ ചൂരല്‍മല ദുരന്തം; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം’: മന്ത്രി പി എ മുഹമ്മദ് റിയാസ്ദുരന്തമുണ്ടാകുമ്പോൾ അടിയന്തര സാഹചര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വിഹിതമാണ് എൻഡിആർഎഫ് ഫണ്ട്. ഇത് പൂർണമായും കേന്ദ്രമാണ് നൽകേണ്ടത്. കർണാടകയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ 3454.22 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം നൽകിയത്. സിക്കിമിന് 221.122 കോടി, തമിഴ്നാടിന് 276.10 കോടി, ഹിമാചൽ പ്രദേശിന് 66.92 കോടി ഇങ്ങനെ മറ്റു സംസ്ഥാനങ്ങൾക്ക് ഈ സാമ്പത്തിക വർഷത്തിൽ കോടികൾ എൻഡിആർഎഫ് ഫണ്ടിൽ നിന്ന് പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് മാത്രം വട്ടപ്പൂജ്യം.രക്ഷാപ്രവർത്തനത്തിന് സൈന്യവും വിമാനവുമൊക്കെ അയച്ചില്ലേ? നിങ്ങൾക്ക് അതൊക്കെ പോരെ എന്ന രീതിയിലായിരുന്നു കേന്ദ്രത്തിന്‍റെ നിഷേധാത്മക സമീപനം. ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിൻറെ അവഗണനയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തിയത്.  കേന്ദ്ര സര്‍ക്കാരിന്‍റെ വിവേചനം ഹൈക്കോടതിയിൽ  തുറന്നുകാട്ടാൻ കേരളത്തിനായി. സംസ്ഥാനത്തോടുള്ള നിഷേധാത്മക സമീപനത്തിൻ്റെ പേരിൽ കേന്ദ്രസർക്കാരിന്  ഹൈക്കോടതിയിൽ നിന്ന് രൂക്ഷമായ വിമർശനം കേൾക്കേണ്ടതായും വന്നു. പുനരധിവാസത്തിനുളള ഭൂമി ഏറ്റെടുക്കുന്നതിലുണ്ടായ  തടസ്സം നീക്കാൻ സംസ്ഥാനസര്‍ക്കാര്‍ നടത്തിയ നിയമ പോരാട്ടം സുപ്രീംകോടതി വരെ നീണ്ടു.ALSO READ; ബിരിയാണിയും പായസവും വച്ച് ചലഞ്ച് നടത്തി, പണം എവിടെ പോയെന്ന് മാത്രമറിയില്ല; ഇത് തട്ടിപ്പിന്‍റെ യൂത്ത് കോൺഗ്രസ് മോഡൽകോടതിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ ദില്ലിയിലിരിക്കുന്നവർ തയ്യാറായില്ലെങ്കിൽ അടുത്ത വിമാനത്തിൽ അവരെ കൊച്ചിയിൽ എത്തിക്കാൻ കോടതിക്ക് അറിയാമെന്ന് ജസ്റ്റിസ് എ കെ ജയശങ്കർ നമ്പ്യാർ ഒരു ഘട്ടത്തിൽ മുന്നറിയിപ്പ് നൽകി. സമ്മർദ്ദത്തെ തുടർന്ന് പ്രഖ്യാപിക്കേണ്ടി വന്ന 520 കോടിയുടെ കേന്ദ്രസഹായം മാർച്ച് 31നകം നിയോഗിക്കണമെന്ന് വിചിത്ര നിർദ്ദേശം മോദി സർക്കാർ മുന്നോട്ടു വച്ചപ്പോഴും കോടതിയെ ഇടപെടുത്താൻ നമുക്കായി. ഡിസംബർ 31 വരെ സമയം നീട്ടിനിൽക്കാൻ കേന്ദ്ര സർക്കാർ  നിർബന്ധിതരായത് കോടതിയുടെ ഇടപെടലിനെ തുടർന്നായിരുന്നു.വയനാട് ദുരന്തം തീവ്ര ദുരന്തമായി കേന്ദ്രസർക്കാരിന് പ്രഖ്യാപിക്കേണ്ടി വന്നതു പോലും കേരളം നടത്തിയ നിയമ പോരാട്ടങ്ങളുടെ ഫലമാണ്. ഉരുൾ ദുരന്തത്തോടും കേന്ദ്രത്തോടും ഒരുപോലെ പൊരുതിയാണ് കേരളം വയനാട്ടിലെ ജനതയുടെ കണ്ണീരൊപ്പിയത്. എത്രയൊക്കെ അവഗണനകൾ നേരിട്ടാലും പുനരധിവാസം സാധ്യമാക്കുക തന്നെ ചെയ്യും. മണ്ണിൽ മറഞ്ഞുപോയ നൂറുകണക്കിന് മനുഷ്യർക്കും അവരുടെ പ്രിയപ്പെട്ടവർക്കും ഇവിടുത്തെ സർക്കാരും ജനതയും നൽകിയ വാക്കാണത്. അത് പാലിക്കപ്പെടുക തന്നെ ചെയ്യും.The post ദുരന്തമുഖത്ത് പോലും ഇരകളോട് കൈമലർത്തിയ കേന്ദ്രം, കോടതിയിൽ പോരാട്ടം നടത്തിയ സംസ്ഥാനം: അതിജീവനത്തിന്‍റെ കഥകൾ ഇങ്ങനെയും appeared first on Kairali News | Kairali News Live.