കേരള ഫിനാൻഷ്യൽ കോർപറേഷൻ്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 36.01 കോടി രൂപ സർക്കാരിന് കൈമാറി. ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറിയും കെഎഫ്സി ചെയർമാനുമായ ഡോ. എ ജയതിലക് ഐഎഎസിൽ നിന്നും ലാഭവിഹിതത്തിൻ്റെ ചെക്ക് ഏറ്റുവാങ്ങി. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് 5 ശതമാനം മുതലുള്ള പലിശനിരക്കിൽ വായ്പകൾ നൽകുന്ന ഒരു പൊതുമേഖലാ ധനകാര്യസ്ഥാപനം പുരോഗതിയുടെ പാതയിലാകുന്നത് തീർച്ചയായും സന്തോഷകരമായ കാര്യമാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.2025 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കെ എഫ് സി രേഖപ്പെടുത്തിയത് കോർപറേഷന്റെ 72 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. 2024-25 സാമ്പത്തികവർഷത്തിലെ അറ്റാദായം 98.16 കോടി രൂപയാണ്. തൊട്ട് മുൻപത്തെ വർഷത്തെ വാർഷിക ലാഭത്തിൽ നിന്നും 32.56% വർധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്. കോർപ്പറേഷന്റെ വായ്പാ ആസ്‌തി ആദ്യമായി 8,000 കോടി രൂപ കടന്ന് 8011.99 കോടി രൂപയിലെത്തി. ഇതോടൊപ്പം, മൊത്ത ആസ്തി (Net worth) 1328.83 കോടി രൂപയായി വർദ്ധിച്ചത് കെഎഫ്സിയുടെ വളർച്ചയെ സൂചിപ്പിക്കുന്നു.Also read: കന്യാസ്ത്രീകളുടെ അറസ്റ്റ്; പ്രതിഷേധം സംഘടിപ്പിക്കാൻ ഭരണഘടനാ സംരക്ഷണ സമിതി2024–25 സാമ്പത്തിക വർഷത്തിൽ സർക്കാർ 200 കോടി രൂപയുടെ ഓഹരി മൂലധനം നിക്ഷേപിച്ചത് കെ.എഫ്.സിയുടെ മൂലധന പര്യാപ്തതാ അനുപാതം (CRAR) 28.26% ആയി വർധിക്കാൻ സഹായകമായി. കൂടാതെ, മൊത്തം നിഷ്ക്രിയ ആസ്തി (Gross NPA) 2.67% ആയും (2.88% ആയിരുന്നത്) അറ്റ നിഷ്ക്രിയ ആസ്തി (Net NPA) 0.61% ആയും (0.68% ആയിരുന്നത്) കുറച്ച് ആസ്തി ഗുണമേന്മയിലും കെ എഫ് സി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.കെഎഫ്സി മാനേജിങ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്, എക്സിക്യൂട്ടിവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ്, ജനറൽ മാനേജർമാരായ രഞ്ജിത് കുമാർ ഇ ആർ, അജിത് കുമാർ കേശവൻ, ഫിനാൻസ് കണ്ട്രോളർ സോയ കെ , ജീവനക്കാരുടെ പ്രതിനിധികളായ പ്രകാശ് വി എസ് (ഡെ. ജനറൽ മാനേജർ), അജികുമാർ പി എന്നിവർ സന്നിഹിതരായിരുന്നു.The post സർക്കാരിന് 36 കോടി രൂപ ലാഭവിഹിതം കൈമാറി കേരള ഫിനാൻഷ്യൽ കോർപറേഷൻ appeared first on Kairali News | Kairali News Live.