“ചവിട്ടിനിന്നത് ഒരു കുഞ്ഞിന്റെ മൃതദേഹത്തിലായിരുന്നു; അപ്പോഴാണ് ദുരന്തത്തിന്റെ ആഘാതം മനസിലാക്കിയത്”; രക്ഷാപ്രവർത്തനം നടത്തുമ്പോഴുണ്ടായ നടുങ്ങുന്ന ഓർമ്മകൾ പങ്കുവെച്ച് ഡിവൈഎഫ്ഐ പ്രവർത്തകൻ

Wait 5 sec.

“എന്നും വരാറുള്ള ഒരു പ്രദേശം അപ്പാടെ ഇല്ലാതായി. ചവിട്ടിനിന്നത് ഒരു കുഞ്ഞിന്റെ മൃതദേഹത്തിലായിരുന്നു, അപ്പോഴാണ് ഭീതിയോടെ ദുരന്തത്തിന്റെ ആഘാതം മനസിലാക്കിയത്”. വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത സ്ഥലത്ത് ആദ്യം എത്തിയവരിൽ ഒരാളായ ഡി വൈ എഫ് ഐ പ്രവർത്തകൻ ഷംസുവിന്റെ വാക്കുകളാണിത്. ഉറ്റവരുടെയും നാട്ടുകാരുടെയും ചേതനയറ്റ ശരീരങ്ങൾക്കിടയിലൂടെ രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയ ആ ഡിവൈഎഫ്ഐ പ്രവർത്തകന്റെ ഉള്ളിൽ ഇന്നും ആ ദുരിതത്തിന്റെ കനലെരിയുന്നുണ്ട്.“ദുരന്തം നടന്ന അന്ന് പുലർച്ചെ രണ്ടരയോടെയാണ് ഇവിടേക്ക് താൻ എത്തിച്ചേരുന്നത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന കെ റഫീഖ് ,പ്രസിഡന്റ് ഫ്രാൻസിസ് എന്നിവർ അതിനോടകം തന്നെ അവിടെ എത്തിയിരുന്നു. അന്ന് രാത്രി ഒരു ഭീതിതമായ അവസ്ഥയിലായിരുന്നു ഈ പ്രദേശം. ഒരു പ്രദേശം തന്നെ പെട്ടെന്ന് ഇല്ലാതായ അവസ്ഥ” അദ്ദേഹം പറഞ്ഞു.ALSO READ: ‘ദുരന്തബാധിതർക്ക് ഓരോ മാസവും 25,000 രൂപ പണമായി ലഭിക്കുന്നു, പുറമെ സൗജന്യ ചികിത്സ അടക്കമുള്ളവയും’; സർക്കാരിൻ്റെ ചേർത്തുപിടിക്കൽ വിവരിച്ച് മുണ്ടക്കൈയിലെ നാട്ടുകാർ“ഏകദേശം പത്തോളം ഡിവൈഎഫ്ഐ പ്രവർത്തകർ ദുരന്തം നടന്ന ഉടനെത്തന്നെ പ്രദേശത്തേക്ക് എത്തിച്ചേർന്നു. വന്ന ആളുകൾ രണ്ടോ മൂന്നോ ടീം ആയി വിവിധ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തനനത്തിനായി പോകുകയായിരുന്നു. ആദ്യം താൻ പോയത് ഒരു അച്ഛനും അമ്മയും കുടുങ്ങിക്കിടക്കുന്ന വീടിനടുത്തേക്കായിരുന്നു. അവിടെയാണെങ്കിൽ താഴെ രക്ഷപ്പെടാൻ കഴിയാത്ത വിധം ചളി വന്ന് അടിഞ്ഞ അവസ്ഥയായിരുന്നു. അവരെ സാഹസികമായി രക്ഷപ്പെടുത്തി. അതിനുശേഷം കുറച്ച് മുകളിലേക്ക് പോയപ്പോഴാണ് ഒരു വീടിനകത്ത് 18 പരം ആളുകൾ ജീവന് വേണ്ടി യാചിച്ചിരിക്കുന്ന ഭീതിതമായ കാഴച കാണാനിടയായത്. ഒരു വീടിന്റെ മുകളിലെ നിലയിലാണ് അവർ ഉണ്ടായിരുന്നത്. ആദ്യം അങ്ങോട്ട് കടന്ന് പോയ ആളാണ് ഞാൻ. പോകുന്ന സമയത്ത് ഒരു കുട്ടിയുടെ മൃതദേഹത്തിൽ ചവിട്ടിയാണ് മുകളിലേക്ക് കയറുന്നത്. അപ്പോഴാണ് ഭീതിയോടെ ദുരന്തത്തിന്റെ ആഘാതം മനസിലാക്കിയത്. പിന്നീട് ഭയാനകരമായ അവസ്ഥയിലൂടെയാണ് കടന്നുപോയത് .താഴെ ഇറങ്ങിയപ്പോഴാണ് അതിന്റെ വ്യാപ്തി മനസിലാകുന്നത്. രണ്ടോ മൂന്നോ മൃതദേഹങ്ങൾ അവിടെ തന്നെ ഉണ്ടായിരുന്നു. ഇതുവരെ അനുഭവിക്കാത്ത അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. അദ്ദേഹം ഓർത്തെടുത്തു.ALSO READ: ബിരിയാണിയും പായസവും വച്ച് ചലഞ്ച് നടത്തി, പണം എവിടെ പോയെന്ന് മാത്രമറിയില്ല; ഇത് തട്ടിപ്പിന്‍റെ യൂത്ത് കോൺഗ്രസ് മോഡൽസർക്കാരിനെതിരെ അപവാദപ്രചാരണമാണ് തുടക്കംമുതൽ പ്രതിപക്ഷം നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ ടൗൺഷിപ് യാഥാർഥ്യമാകില്ലെന്ന് പറഞ്ഞു. എന്നാൽ സർക്കാർ സ്ഥലമേറ്റെടുക്കുകയും അതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ദുരിതബാധിതർക്ക് കൃത്യമായി ധനസഹായവും നൽകി. ഡിവൈഎഫ്ഐ സമാനതകളില്ലാത്ത പ്രവർത്തനം നടത്തി 100 വീടുകൾക്കുള്ള പണം സമാഹരിച്ച്നൽകി . എന്നാൽ യൂത്ത് കോൺഗ്രസും ലീഗും ദുരിതബാധിതരെ കബളിപ്പിക്കുന്ന സ്ഥിതിയാണുണ്ടായത്. അതുകൊണ്ട് തന്നെ അവരുടെ വാക്കിന് ഒരു വിലയും ജനങ്ങൾ നൽകുന്നില്ല.The post “ചവിട്ടിനിന്നത് ഒരു കുഞ്ഞിന്റെ മൃതദേഹത്തിലായിരുന്നു; അപ്പോഴാണ് ദുരന്തത്തിന്റെ ആഘാതം മനസിലാക്കിയത്”; രക്ഷാപ്രവർത്തനം നടത്തുമ്പോഴുണ്ടായ നടുങ്ങുന്ന ഓർമ്മകൾ പങ്കുവെച്ച് ഡിവൈഎഫ്ഐ പ്രവർത്തകൻ appeared first on Kairali News | Kairali News Live.