ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ മത പരിവർത്തന നിരോധനനിയമവും മനുഷ്യക്കടത്ത് കുറ്റവും ആരോപിച്ച് ജയിലടച്ചതിനെതിരെ ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആഗസ്ത് 2 ന് വൈകീട്ട് 4.30 ന് പ്രതിഷേധ സമ്മേളനം നടക്കും. കോഴിക്കോട് എ കെ ജി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിഷേധ സമ്മേളനത്തിൽ വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനാ നേതാക്കളും എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും.Also read:‘കൊടും ക്രിമിനലുകളെ അടച്ചിരിക്കുന്ന ജയിലില്‍ കുറ്റവാളികള്‍ക്കൊപ്പം തിരുവസ്ത്രം ധരിച്ച രണ്ട് മാലാഖമാര്‍’; ഇത് മോദിയുടെ ഇന്ത്യയിലെ നീതി നിഷേധത്തിന്റെയും, ക്രിസ്ത്യന്‍ വേട്ടയുടെയും നേര്‍കാഴ്ച്ച: എ എ റഹീം എം പി ന്യൂനപക്ഷ മത സമൂഹങ്ങളിൽപ്പെട്ട ജനങ്ങൾകെതിരായി രാജ്യമെമ്പാടും സംഘ പരിവാർ സംഘടനകൾ ആസൂത്രിതമായും സംഘടിതമായും നടത്തി കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധമുയർത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനം. ദുർഗിൽ നിരപരാധികളായ കന്യാസ്ത്രീകൾക്ക് നേരെ നടന്ന ആൾകൂട്ട വിചാരണയും അറസ്റ്റും ജാമ്യം നിഷേധിച്ചുള്ള തടങ്കലും ഭരണഘടനക്ക് നേരെയുള്ള കടന്നാക്രമാണെന്ന് തിരിച്ചറിഞ്ഞു പ്രതിരോധിക്കേണ്ടതുണ്ട്.The post കന്യാസ്ത്രീകളുടെ അറസ്റ്റ്; പ്രതിഷേധം സംഘടിപ്പിക്കാൻ ഭരണഘടനാ സംരക്ഷണ സമിതി appeared first on Kairali News | Kairali News Live.