മുണ്ടക്കൈ ചൂരല്‍മല ദുരന്തം സംസ്ഥാനത്തിന്റെ തീരാനോവായി മാറിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. പുനരധിവാസത്തിന്റെ ഭാഗമായി കല്‍പറ്റ ടൗണ്‍ഷിപ്പിലെ പൂര്‍ത്തിയായ മാതൃകാ വീടിന്റെ വിഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.മുഖമന്ത്രിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കൽപറ്റ ടൗൺഷിപ്പിലെ മാതൃകാ വീടിന്റെ നിർമ്മാണം പൂർത്തിയായിഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളില്‍ ഒന്നാണ് മുണ്ടക്കൈ-ചൂരല്‍മല എന്ന് മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ജനങ്ങളും കൈകോര്‍ത്തു നടത്തിയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ ഐക്യത്തിനും ഇച്ഛാശക്തിക്കും അടിവരയിടുന്നവയാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. പഴുതുകള്‍ അടച്ച ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ക്യാബിനറ്റ് സബ് കമ്മിറ്റി രണ്ടു മാസത്തോളം വയനാട് നിലയുറപ്പിച്ചു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. പല വെല്ലുവിളികളും നേരിാണ്് മാതൃക ടൗണ്‍ഷിപ്പ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ടൗണ്‍ഷിപ്പില്‍ വീട് വേണ്ടെന്ന് ആവശ്യപ്പെട്ടവര്‍ക്കുള്ള ധനസഹായവും വിതരണം ചെയ്തു.പുനരധിവാസം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളുമായി ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.കല്‍പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് മാതൃകാ വീട് ഒരുങ്ങുന്നത്.കല്‍പറ്റ നഗരത്തിലാണ് ഇത്. അവസാനഘട്ട മിനുക്കുപണികള്‍ മാത്രമേ ഇനി ബാക്കിയുള്ളു. എല്ലാ വിധ ആധുനിക സൗകര്യങ്ങളോടു കൂടിയുമാണ് വീട് നിര്‍മിച്ചിരിക്കുന്നത്. 410 വീടുകളാണ് ഈ എസ്റ്റേറ്റില്‍ ഒരുങ്ങുന്നത്. മാര്‍ച്ച്27ാം തിയ്യതിയാണ് മുഖ്യമന്ത്രി ഈ ടൗണ്‍ഷിപ്പിന് തറക്കല്ലിട്ടത്.കേവലം ഒരു വീട് നല്‍കി കൊണ്ടു മാത്രമല്ല സര്‍ക്കാര്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നത്. ടൗണ്‍ഷിപ്പില്‍ അംഗനവാടികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍ അതോടൊപ്പം ആശുപത്രികള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തും. പ്രതികൂലമായ എല്ലാ സാഹചര്യങ്ങളെയും തരണം ചെയ്ത് നിയമ പോരാട്ടം നടത്തി ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതു കൊണ്ടാണ് ഈ ടൗണ്‍ഷിപ്പും അതിന്റെ വീടുകളും ഇപ്പോള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നത്.The post കല്പറ്റ ടൗണ്ഷിപ്പിലെ നിര്മാണം പൂര്ത്തിയായ മാതൃകാ വീടിന്റെ വിഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.