താരസംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി നടന്‍ ദേവന്‍. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും അതില്ലെന്നു കണ്ടാണ് താന്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ദേവന്‍ പറഞ്ഞു. അതേസമയം ആരോപണ വിധേയര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അമ്മയിലെ അംഗങ്ങള്‍ക്ക് വോട്ട് ചെയ്ത് തോല്പിക്കാന്‍ അവകാശമുണ്ട്.എ.എം.എം.എക്ക് ഒറ്റ നിയമമേ ഉള്ളു, അത് വ്യക്തികള്‍ക്ക് വേണ്ടി മാറ്റി എഴുതരുതെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.Also read- ‘മഞ്ജു വാര്യര്‍ അന്ന് തമിഴിലേക്ക് വരാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു’; തുറന്ന് പറഞ്ഞ് സിബി മലയില്‍സംഘടനയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കോടതി വാര്‍ഷിക ജനറല്‍ബോഡി യോഗമാണ്. അതിലെടുക്കുന്ന തീരുമാനമാണ് അന്തിമമായിരിക്കും.വ്യക്തിപരമായ ബന്ധംകൊണ്ട് അധികാരം ലഭിക്കില്ല.വോട്ടുചെയ്ത് തിരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമേ അധികാരം ലഭിക്കുകയുള്ളു എന്നും ദേവന്‍ പറഞ്ഞു.content highlight: in AMMA Presidential Election, If accused persons are contesting, members have the right to vote and defeat them says Actor Devan.The post എ.എം.എം.എ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ആരോപണ വിധേയര് മത്സരിക്കുന്നുണ്ടെങ്കില് അംഗങ്ങള്ക്ക് വോട്ട് ചെയ്ത് തോല്പ്പിക്കാന് അവകാശമുണ്ട്: നടന് ദേവന് appeared first on Kairali News | Kairali News Live.