2025-ലെ ബുക് ബ്രഹ്മ സാഹിത്യ പുരസ്കാരം എഴുത്തുകാരി കെ.ആര്‍. മീരയ്ക്ക്. രണ്ട് ലക്ഷംരൂപ ക്യാഷ് പ്രൈസും സ്മരണിക ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.ഓഗസ്റ്റ് എട്ട് മുതല്‍ 10 വരെ ബെംഗളൂരു സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബുക് ബ്രഹ്മ സാഹിത്യോത്സവത്തിന്റെ സമാപന ദിവസം പുരസ്കാരം സമ്മാനിക്കും. സാഹിത്യോത്സവത്തിൽ സാഹിത്യത്തെയും എഴുത്തിനെയും കുറിച്ചുള്ള തന്റെ ഉൾക്കാഴ്ചകളും കാഴ്ചപ്പാടുകളും പങ്കുവച്ചുകൊണ്ട് കെ ആർ മീര പ്രഭാഷണം നടത്തും.ALSO READ: കർഷകർക്ക് കൈത്താങ്ങായി സർക്കാർ; നെല്ല് സംഭരണത്തിന് 33.89 കോടി രൂപകൂടി അനുവദിച്ചുദക്ഷിണേന്ത്യൻ സാഹിത്യത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ എഴുത്തുകാർക്കുള്ള അംഗീകാരമായി നൽകിവരുന്ന പുരസ്കാരമാണ് ബുക് ബ്രഹ്മ സാഹിത്യ പുരസ്കാരം. 2024ൽ തമിഴ് എഴുത്തുകാരൻ ബി.ജയമോഹന് ആയിരുന്നു അവാർഡ് ലഭിച്ചത്.ALSO READ: കന്യാസ്ത്രീകളുടെ അറസ്റ്റ്: ‘മതപരിവർത്തനത്തിന്‍റെ പേരിൽ കള്ളക്കഥകൾ ഉണ്ടാക്കുന്നു’; മതസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നെന്നും മന്ത്രി വിഎൻ വാസവൻThe post 2025 -ലെ ബുക് ബ്രഹ്മ സാഹിത്യ പുരസ്കാരം കെ ആർ മീരയ്ക്ക് appeared first on Kairali News | Kairali News Live.