കേരള സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന കാസറഗോഡ് എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് / ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് സ്ഥിര നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യത AICTE മാനദണ്ഡങ്ങൾ പ്രകാരം. അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിനുള്ള ഉദ്യോഗാർത്ഥികൾക്ക് 1500/- രൂപയും എസ്.സി/എസ്.ടി ഉദ്യോഗാർത്ഥികൾക്കും അർഹതയുള്ള ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കും 750/- രൂപയും ആയിരിക്കും. ഉയർന്ന പ്രായപരിധി: 39 വയസ്സ്. എസ്.സി/എസ്.ടി, ഒ.ബി.സി, ഭിന്നശേഷി ഉള്ളവർക്ക് നിയമപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. ആഗസ്റ്റ് 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീ പേയ്‌മെന്റ് ഓൺലൈനായി ആഗസ്റ്റ് 11 വരെ ചെയ്യാം. അപേക്ഷകൾ www.lbscentre.kerala.gov.in വെബ്‌സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കാം. വിവരങ്ങൾക്ക്: 0471- 2560312, 2560316, 2560315.