വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെത്തുടർന്ന് ദുരന്തബാധിതർക്ക് അതിജീവനം ഉറപ്പാക്കാനുള്ള വിവിധ പദ്ധതികളാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. ദുരന്തത്തെ അതിജീവിച്ചവർക്ക് ഉപജീവനം ഉറപ്പാക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പ് രൂപം നൽകിയ പ്രത്യേക പദ്ധതികൾ മികച്ച നിലയിൽ പുരോഗമിക്കുകയാണെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഓരോ കുടുംബത്തിനും പ്രത്യേക മൈക്രോപ്ലാൻ തയ്യാറാക്കി, നൈപുണ്യപരിശീലനം നൽകി, തൊഴിലിലേക്കും ഉപജീവനത്തിലേക്കും അവരെ എത്തിക്കാനായി. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഈ പ്രവർത്തനം അതിവേഗത്തിൽത്തന്നെ പുരോഗമിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ മേപ്പാടി ഗ്രാമപഞ്ചായത്തിന് പ്രത്യേക ഇളവുകൾ ലഭ്യമാക്കിയാണ് നടപടികൾ സ്വീകരിച്ചത്. ഇവിടെ 150 തൊഴിൽദിനങ്ങൾ വരെ കുടുംബങ്ങൾക്ക് നൽകാൻ പ്രത്യേക അനുമതി ലഭ്യമാക്കി, പദ്ധതികളിലും വലിയ ഇളവുകൾ അനുവദിക്കുന്നു. മുണ്ടക്കൈയുടെ പുനർനിർമ്മാണത്തിന് നിർണായക സംഭാവന നൽകിയ കുടുംബശ്രീയെയും തൊഴിലുറപ്പ് സംസ്ഥാന മിഷനെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. ദുരന്തത്തിന് ശേഷം പ്രദേശത്തെ മാലിന്യപ്രശ്നം പരിഹരിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ക്ലീൻ കേരളാ കമ്പനിയും ശുചിത്വമിഷനും കുടുംബശ്രീയും ശ്രദ്ധേയമായ ഇടപെടൽ നടത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ALSO READ – കുഴൽനാടന് കുരുക്കിട്ട് ഇഡി; ചിന്നക്കനാലിലെ ഭൂമി കയ്യേറ്റത്തിൽ ഉടൻ ചോദ്യം ചെയ്യുംതദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി ചുവടെ ചേർക്കുന്നു.പ്രാരംഭ ഘട്ടത്തിൽ കുടുംബശ്രീയുടെ പ്രധാന ഇടപെടലുകൾ• ദുരന്ത ബാധിത കുടുംബങ്ങളിൽപെട്ട യുവതികളായ 16 പേരെ തെരെഞ്ഞെടുത്തു കുടുംബശ്രീ കമ്മ്യൂണിറ്റി മെന്റർമാരായി ജില്ലാമിഷനിൽ നിയമിച്ചു.• ദുരന്തത്തിനു ശേഷം 28 അയല്‍കൂട്ടങ്ങള്‍ക്കു 15,000 രൂപ വീതം റിവോള്‍വിംഗ് ഫണ്ട് (RF) ലഭ്യമാക്കി. അട്ടമല, മുണ്ടകൈ, ചൂരല്‍മല വാര്‍ഡിന് 1.5 ലക്ഷം രൂപ വള്‍ണറബിലാറ്റി റിഡക്ഷന്‍ ഫണ്ട് (VRF) ലഭ്യമാക്കി.• നിലവിലെ 61 അയൽക്കൂട്ടങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തന പരിപാടികൾ ആരംഭിച്ചു. കുടുംബശ്രീ മിഷൻ നിയോഗിച്ചിട്ടുള്ള കമ്മ്യൂണിറ്റി മെന്റർമാർ മുഖേന അയൽക്കൂട്ട യോഗങ്ങൾ കൃത്യമായി കൂടുന്നതും സമ്പാദ്യ വായ്പ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നതും പ്രത്യേക ക്യാമ്പയിൻ മുഖാന്തിരം മോണിറ്റർ ചെയ്തു.അടുത്ത ഘട്ടം എന്ന നിലയിൽ ദുരന്ത ബാധിതരായ മുഴുവൻ കുടുംബങ്ങളെയും തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങൾ മനസ്സിലാക്കി മൈക്രോ പ്ലാൻ തയാറാക്കി അംഗീകാര നടപടികൾ പൂർത്തീകരിച്ചു.ALSO READ – ബീഹാറിൽ വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കിയെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതിമൈക്രോപ്ലാൻ നടപ്പിലാക്കൽ- പുരോഗതി• കുടുംബശ്രീ മുഖാന്തിരം 349 (സ്പോൺസർഷിപ് അടക്കം) കുടുംബങ്ങൾക്ക് ഉപജീവന ഇടപെടലുകൾ പൂർത്തീകരിച്ചിട്ടുണ്ട്. ഉപജീവന ഇടപെടലിൽ കുടുംബശ്രീ മുഖാന്തിരം മൊബിലൈസേഷൻ നടത്തി 186 പേർക്ക് സ്പോൺസർഷിപ്പിലൂടെ ഉപജീവനത്തിനുള്ള പിന്തുണ നൽകിയിട്ടുണ്ട്.• കൃഷി വകുപ്പ് മുഖാന്തിരം 13 പേർക്ക് വിവിധ കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.• ഭൂമിയുള്ള 5 പേർക്ക് മൃഗസംരക്ഷണത്തിനുള്ള സപ്പോർട്ട് നൽകിയിട്ടുണ്ട്• 351 പേർ വൈദഗ്ധ്യ നൈപുണ്യ പരിശീലനം നേടുകയും, 238 പേരുടെ പരിശീലനം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ 21 പേർക്ക് നിലവിൽ തൊഴിൽ നൽകുവാൻ സാധിച്ചു.• തയ്യൽ പരിശീലനം നൽകി 30 പേരടങ്ങുന്ന ഒരു ടീമിനെ CFC തയ്യാറാക്കി സി എസ് ആർ ഫണ്ട് ലഭ്യമാക്കി പ്രവർത്തതിന് തയ്യാറെടുപ്പ് നടത്തി ‘ബെയ്ലി’ എന്ന പേരിൽ യൂണിറ്റ് ആരംഭിക്കുകയും നിലവിൽ ബാഗ് നിർമാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്• കുടുംബങ്ങൾക്കാവശ്യമായ കൗൺസിലിംഗ് സപ്പോർട്ട് നിലവിലും കുടുംബശ്രീ സ്നേഹിതാ മുഖാന്തിരം തുടരുന്നുണ്ട്.• ആഹാരം പോഷകാഹരത്തിൽ വനിതാ ശിശുക്ഷേമ വകുപ്പ് വഴി 971 പേർക്ക് സേവനം നൽകി വരുന്നത് തുടരുന്നുണ്ട്.• ആരോഗ്യവകുപ്പ് മുഖാന്തിരം 1113 പേർക്ക് ആരോഗ്യ സേവന ഇടപെടലുകൾ പുരോഗമിക്കുന്നുണ്ട്• വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്ഥാപനവും കൂടി 223 കുട്ടികൾക്ക് വിദ്യാഭ്യാസ പിന്തുണ നൽകിയിട്ടുണ്ട്.• 357 കുടുംബങ്ങൾക്ക് ഉപജീവനം പിന്തുണ നൽകുന്നതിനായി CMDRF ൽ നിന്നും സ്റ്റാർട്ട് അപ്പ് ഫണ്ട്, ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി എന്നീ സഹായം നൽകുന്നതിനായി (സ. ഉ (സാധാ) നം.1552 /2025/RD തീയ്യതി, തിരുവനന്തപുരം 26-06-2025 ഉത്തരവ് പ്രകാരം) 14.07.2025 നു 3.61 കോടി രൂപ കുടുംബശ്രീക്ക് ലഭിച്ചിട്ടുണ്ട്. പ്രസ്തുത ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാൻ കഴിയുന്ന പദ്ധതികൾo കാറ്റഗറി 1- വീട്,സ്ഥലം, തൊഴിൽ ഉൾപ്പെടെ എല്ലാം നഷ്ടപെട്ട 81 കുടുംബങ്ങൾക്കായി സ്റ്റാർട്ട് അപ്പ് ഫണ്ട്/ക്രെഡിറ്റ് ലിങ്ക്ഡ് സിബ്സിഡി ഇനത്തിൽ 1.11 കോടി രൂപ.o കാറ്റഗറി 2- എല്ലാം നഷ്ടപ്പെട്ടവർക്ക് തുല്യമായ ( മത്തായി കമ്മീഷൻ) 75 കുടുംബങ്ങൾക്ക് സ്റ്റാർട്ട് അപ്പ് ഫണ്ട്/ക്രെഡിറ്റ് ലിങ്ക്ഡ് സിബ്സിഡി ഇനത്തിൽ 86.90 ലക്ഷം രൂപ.o കാറ്റഗറി 3- ഉപജീവന മാർഗ്ഗം മാത്രം നഷ്ടപ്പെട്ടവർ 84 കുടുംബങ്ങൾക്ക് ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി ഇനത്തിൽ 84 ലക്ഷം രൂപ.o കാറ്റഗറി 4- സാമ്പത്തിക – ഭൗതിക നഷ്ടം കൂടുതൽ ഇല്ലാത്തവരായ ഉപജീവനം മാത്രം നഷ്ടപ്പെട്ടവർ 117 കുടുംബങ്ങൾക്ക് 79.66 ലക്ഷം രൂപഇതിൽ 90 കുടുംബങ്ങൾക്കുള്ള ഇടപെടലുകളുടെ പ്രാരംഭ നടപടികൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്.• ദുരന്ത ബാധിതരായ 437 കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ CMDRF ഫണ്ടിൽ ഉൾപ്പെടുത്തി പലിശ ഏറ്റെടുത്തുകൊണ്ടുള്ള പലിശ സബ്സിഡി സ്കീം വായ്പാ പദ്ധതി സർക്കാർ പരിഗണനയിലാണ്. 8.57 കോടി രൂപയുടെ വായ്പ ആവശ്യത്തിന്മേൽ 1.67 കോടി രൂപയുടെ പലിശ സബ്സിഡി ആണ് പ്രതീക്ഷിക്കുന്നത്.• ദുരന്ത ബാധിതര്‍ക്ക് പുതിയ പലിശ രഹിത വായ്പ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് എസ്.എൽ.ബി.സി-യുമായുള്ള ചർച്ച നടത്തി. കുടുംബശ്രീ മുഖേന പദ്ധതി നടപ്പിലാക്കും.• ഓരോ മേഖലയിലും ആവശ്യമുള്ള സേവനങ്ങളൾ അവയുടെ പുരോഗതി(മൈക്രോ പ്ലാൻ ഡാഷ് ബോർഡ് പ്രകാരം- 29.07.2025)ALSO READ – മഹാദുരന്തത്തിന് ഒരാണ്ട്; അതിജീവനത്തിന്റെ വയനാടന്‍ കാഴ്ചയുമായി കൈരളി ന്യൂസ് ലൈവത്തോണ്‍ നാളെഎന്താണ് മൈക്രോ പ്ലാൻ?• വയനാട് ജില്ലയിലെ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്ത ബാധിത കുടുംബങ്ങൾക്ക് തുടർന്ന് വേണ്ടിവരുന്ന ഉപജീവന അതിജീവന ഇടപെടലുകൾ എന്തൊക്കെയാണെന്ന് മനസിലാക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും സർക്കാർ നിർദേശം അടിസ്ഥാനത്തിൽ മറ്റു വകുപ്പുകളെ കൂടി ഉൾപ്പെടുത്തി കുടുംബശ്രീയെ ചുമതലപ്പെടുത്തിയതിന്റെ ഭാഗമായി തയ്യാറാക്കിയതാണ് മൈക്രോ പ്ലാൻ.• മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളിൽ ഉൾപ്പെട്ട ദുരന്തം നേരിട്ടും പരോക്ഷമായും ബാധിച്ച 1084 കുടുംബങ്ങൾക്കാണ് അവർ നിലവിൽ താമസിക്കുന്ന പ്രദേശങ്ങൾ അടിസ്ഥാനത്തിൽ 49 ക്ലസ്റ്ററുകളായി ഫോക്കസ്ഡ് ഗ്രൂപ്പ് ഡിസ്കഷൻ നടത്തി കുടുംബശ്രീ നേതൃത്വത്തിൽ മൈക്രോ പ്ലാനുകൾ തയ്യാറാക്കിയത്.• ആരോഗ്യം, ആഹാരം – പോഷകാഹാരം, വിദ്യാഭ്യാസം, ഉപജീവനം, നൈപുണ്യ വികസനം – തൊഴിൽ, ഉപജീവന വായ്പാ ഇടപെടലുകൾ എന്നിവ സംബന്ധിച്ചുള്ള ആവശ്യങ്ങളാണ് മൈക്രോ പ്ലാനിൽ തുടർ ഇടപെടലിൽ പരിഗണിച്ചിട്ടുളളത്.• മൈക്രോ പ്ലാൻ അടിസ്ഥാനത്തിലുള്ള പ്രധാന വിവരങ്ങൾ• ആകെ കുടുംബങ്ങൾ 1084• ആകെ കുടുംബാംഗങ്ങൾ 4636• അപ്പീൽ പ്രകാരം കൂടുതൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട കുടുംബങ്ങളുടെ എണ്ണം – 79• മൈക്രോ പ്ലാൻ പ്രവർത്തനങ്ങൾ മോണിറ്ററിങ് ചെയ്യുന്നതിനും പുരോഗതികൾ സമയാസമയം അപ്ഡേറ്റ് ചെയ്യുന്നതിനുമായി ഒരു ഡാഷ് ബോർഡ് പാൻ എൻവിയോൺ ഇന്ത്യ ലിമിറ്റഡ് എന്ന സ്റ്റാർട്ട് അപ്പിന്റെ സഹായത്തോടെ ലഭ്യമാക്കിയിട്ടുണ്ട്.തൊഴിലുറപ്പ് പദ്ധതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മേപ്പാടി ഗ്രാമപഞ്ചായത്തിനെയാകെ ദുരന്തബാധിത പ്രദശമായി കണ്ട് പ്രത്യേക പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കിയിരുന്നു. ദുരന്തബാധിത മേഖല എന്ന നിലയിൽ അധികമായി 50 തൊഴിൽ ദിനങ്ങൾ കൂടി ലഭ്യമാക്കാൻ ഉള്ള അനുമതി പ്രത്യേകം ലഭ്യമാക്കി. കൂടാതെ സംസ്ഥാന തലത്തിൽ നൽകാൻ കഴിയുന്ന ഇളവുകൾ മേപ്പാടി ഗ്രാമ പഞ്ചായത്തിനു പ്രത്യേകമായി നൽകി.ഇതിലൂടെ 561 കുടുംബങ്ങൾക്ക് 12681 തൊഴിൽദിനങ്ങൾ ലഭ്യമാക്കി. ഇതിലൂടെ 44.5 ലക്ഷം രൂപ വേതന ഇനത്തിൽ ലഭ്യമാക്കാനായി.38 കോടി രൂപ ചെലവിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ ദുരന്തമേഖലയിൽ 297 പദ്ധതികൾ നടപ്പിലാക്കാനാണ് തീരുമാനിച്ചത്. 236 ചെറിയ റോഡ്, 31 ഡ്രെയിനേജ്, 22 കൾവേർട്ട്, 4 അംഗൺവാടി, 3 സൈക്ലോൺ ഷെൽട്ടർ, 1 ക്രിമറ്റോറിയം ഇങ്ങനെയായിരുന്നു പദ്ധതികൾ. എല്ലാ പദ്ധതികൾക്കും സാമ്പത്തിക അനുമതിയും ടെൻഡറും പൂർത്തിയാക്കി. നിർവഹണം ആരംഭിച്ച 158 പദ്ധതികളും പൂർത്തിയാക്കിയിട്ടുണ്ട്. 149 ചെറിയ റോഡ്, 8 ഡ്രെയിനേജ്, 1 കൾവർട്ട് പദ്ധതികളാണ് പൂർത്തിയായത്. 8.39 കോടി രൂപയാണ് ഈ പദ്ധതികൾക്കായി ചെലവഴിച്ചത്.The post മുണ്ടക്കൈ-ചൂരൽമലയിൽ ഓരോ കുടുംബത്തിനും കൈത്താങ്ങാകാൻ മൈക്രോ പ്ലാൻ; തദ്ദേശ വകുപ്പിന്റെ പദ്ധതികൾ പുരോഗമിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.