അനധികൃതമായി സഊദിയിലേക്ക് കടക്കാൻ ശ്രമം: മൊറോക്കൻ സ്വദേശി അറസ്റ്റിൽ

Wait 5 sec.

ജിദ്ദ | നിയമങ്ങള്‍ ലംഘിച്ച് സഊദി  അറേബ്യയിലേക്ക്  പ്രവേശിക്കാൻ ശ്രമിച്ച കേസിൽ മൊറോക്കൻ സ്വദേശിയെ  കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തതായി പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു .അതിർത്തി, തുറമുഖ സുരക്ഷ വർധിപ്പിക്കുന്നതിനും അനധികൃത നുഴഞ്ഞുകയറ്റങ്ങൾ തടയുന്നതിനും  പാസ്‌പോർട്ട് ഡയറക്ടറേറ്റ് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധനകൾ ശക്തമാക്കിയത്. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പിടിയിലായയാളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും  പാസ്‌പോർട്ട് ഡയറക്ടറേറ്റ് വിശദീകരിച്ചു.