കന്യാസ്ത്രീമാരുടെ അറസ്റ്റ്: ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്

Wait 5 sec.

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീമാരെ വ്യാജ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഏജീസ് ഓഫീസിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ഷിജുഖാൻ ഉദ്ഘാടനം ചെയ്തു.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത ന്യൂനപക്ഷങ്ങൾക്കെതിരെ ക്രൂരമായ അക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഷിജുഖാൻ പറഞ്ഞു. മൃതദേഹങ്ങൾക്ക് പോലും ഛത്തീസ്ഗഡിൽ ബിജെപി മതം കൽപ്പിക്കുകയാണെന്നും ഷിജുഖാൻ കൂട്ടിച്ചേർത്തു. ജില്ല ട്രഷറർ ശ്യാമ, സംസ്ഥാന കമ്മിറ്റി മെമ്പർമാരായ എൽ.എസ് ലിജു, നിതിൻ, ജില്ല ജോയിൻ സെക്രട്ടറി ആർ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.ALSO READ – കന്യാസ്ത്രീകളുടെ അറസ്റ്റ്; രാജ്യത്ത് ജനാധിപത്യം പുലരാന്‍ ക്രിസ്തീയ സഭകളുടെ സംയുക്ത പ്രതിഷേധം നാളെ; ഫാ. യൂജിന്‍ പെരേരസംഭവം ഹിന്ദുത്വ ഇന്ത്യയെ സൃഷ്ടിക്കാനുള്ള ആര്‍എസ്എസിന്റെ ശ്രമമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.കന്യാസ്ത്രീകളുടെ അറസ്റ്റ് യാദൃശ്ചികമായ സംഭവമല്ല, രാജ്യത്ത് വ്യാപകമായ ന്യൂനപക്ഷവേട്ട നടക്കുന്നു. കന്യാസ്ത്രീകള്‍ക്കെതിരെ കള്ളപ്രചരണമാണ് നടക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിചേർത്തു.The post കന്യാസ്ത്രീമാരുടെ അറസ്റ്റ്: ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് appeared first on Kairali News | Kairali News Live.