ചായ പലഹാരമായി കട്ലറ്റ് നമ്മൾ എല്ലാവരും കഴിക്കാറുണ്ട്. പലരുടെയും ഇഷ്ട വിഭവമാണ്. പല സാധനങ്ങൾ ഉപയോഗിച്ച് കട്ലറ്റ് ഉണ്ടാക്കാറുണ്ട്. എന്നാൽ പഴം വച്ച് അധികമാരും ഇണ്ടാക്കിയിട്ടുണ്ടാകില്ല. വളരെ രുചികരമായി പെട്ടന്ന് തയാറാക്കാവുന്ന കട്ലറ്റ് രുചിക്കൂട്ടാണിത്. എങ്ങനെയെന്ന് നോക്കാം.ആവശ്യമായ സാധനങ്ങൾനേന്ത്രപ്പഴം – 3 എണ്ണംഅരിപ്പൊടി – 2 ടേബിള്‍സ്പൂണ്‍നെയ്യ് – 2 ടേബിള്‍സ്പൂണ്‍കശുവണ്ടി – 1 ടേബിള്‍സ്പൂണ്‍ഉണക്കമുന്തിരി – 1 ടേബിള്‍സ്പൂണ്‍ഏലക്കപ്പൊടി – 1/2 ടേബിള്‍സ്പൂണ്‍ബ്രെഡ് ക്രംബ്സ് – 2 ടേബിള്‍സ്പൂണ്‍ശർക്കര – മധുരത്തിന് ആവശ്യമായത്ALSO READ: കർക്കടക്കഞ്ഞി മടുത്തോ ? എന്നാൽ ഒരു കൊഴുക്കട്ടയുടെ റെസിപ്പി ആയാലോ ?ഉണ്ടാക്കുന്ന വിധംആവിയിൽ പഴം വേവിക്കുക. കശുവണ്ടിയും ഉണക്കമുന്തിരിയും നെയ്യിൽ വറുത്ത് മാറ്റിവെയ്ക്കണം. വേവിച്ച പഴം നന്നായി ഉടയ്ക്കുക. അതിലേയ്ക്ക് അരിപ്പൊടി, ബ്രെഡ് ക്രംബ്സ്, വറുത്ത കശുവണ്ടി, ഉണക്കമുന്തിരി, കുറച്ച് നെയ്യ്, ഏലക്കപ്പൊടി, ശർക്കര എന്നിവ ചേർക്കുക. എല്ലാം മിക്സ് ചെയ്ത് കട്ലറ്റ് ഷേപ്പിലാക്കുക. ഇനി അല്പം മൈദപ്പൊടിയിലേക്ക് വെള്ളം ചേർത്ത് ഒരു ലൂസ് പേസ്റ്റായി തയ്യാറാക്കുക. തയ്യാറാക്കിയ കട്ലറ്റുകൾ മൈദ മിശ്രിതത്തിൽ മുക്കി, ബ്രെഡ് ക്രംബ്സിൽ കവർ ചെയ്ത് മാറ്റി വയ്ക്കുക . ഇനി ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറം വരും വരെ ഇവ പൊരിച്ച് എടുക്കുക. രുചികരമായ പഴം കട്ലറ്റ് റെഡി.The post പഴം കൊണ്ട് കട്ലറ്റ് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? ഒന്ന് ട്രൈ ചെയ്യൂ; ഇത് നിങ്ങൾക്കിഷ്ടപ്പെടും appeared first on Kairali News | Kairali News Live.