യുപിയില്‍ മാതാപിതാക്കളെയും സഹോദരിയെയും യുവാവ് വെട്ടി കൊലപ്പെടുത്തി; പ്രതി ഒളിവില്‍, അന്വേഷണം ശക്തം

Wait 5 sec.

യുപിയിലെ ഗാസിപൂരില്‍ മാതാപിതാക്കളെയും സഹോദരിയെയും യുവാവ് വെട്ടി കൊലപ്പെടുത്തി. അഭയ് യാദവ് എന്ന യുവാവാണ് കൃത്യം നടത്തിയത്.ശിവറാം യാദവ് (65), ഭാര്യ ജമുനി ദേവി (60), മകള്‍ കുസും ദേവി (36) എന്നിവരാണ് കൊല്ലപ്പെട്ടത്.അഭയ് കോടാലി ഉപയോഗിച്ച് മൂന്നുപേരെയും വെട്ടികൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.Also read- ഉത്തര്‍പ്രദേശില്‍ തോക്ക് ചൂണ്ടി സഹോദരിമാരെ ബലാത്സംഗം ചെയ്തു; രണ്ട് പേര്‍ക്കെതിരെ കേസ്, ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ശക്തംഅഭയിയെ പിടികൂടാനായി പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചതായി ഗാസിപൂര്‍ എസ്പി ഇ രാജ പറഞ്ഞു. അഭയ് കോടാലി ഉപയോഗിച്ച് മൂന്നു പേരെയും ആക്രമിച്ചതോടെ ഇവര്‍ കൂട്ടത്തോടെ നിലവിളിച്ചു. തുടര്‍ന്നാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. എന്നാല്‍ നാട്ടുകാരെത്തുമ്പോള്‍ മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.The post യുപിയില്‍ മാതാപിതാക്കളെയും സഹോദരിയെയും യുവാവ് വെട്ടി കൊലപ്പെടുത്തി; പ്രതി ഒളിവില്‍, അന്വേഷണം ശക്തം appeared first on Kairali News | Kairali News Live.