പാലോട് രവിക്ക് പിന്നാലെ തെറിക്കുക പത്തിലധികം ഡിസിസി അധ്യക്ഷന്‍മാരുടെ സ്ഥാനം ? നേതാക്കള്‍ ഉടൻ ദില്ലിയിലേക്ക്

Wait 5 sec.

പാലോട് രവിക്ക് പിന്നാലെ പത്തിലധികം ഡിസിസി അധ്യക്ഷന്‍മാരുടെ സ്ഥാനം തെറിക്കുമെന്ന് സൂചന. കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍പകുതിയില്‍ അധികം പേരെയും ഒഴിവാക്കും. കെപിസിസി പുനസംഘടന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി നേതാക്കള്‍ ഈ ആഴ്ച തന്നെ ദില്ലിയിലേക്ക്പോകുമെന്നാണ് വിവരം. സമ്പൂര്‍ണ പുനസംഘടനയില്ല, കെപിസിസി ഭാരവാഹികളെ പൂര്‍ണമായി മാറ്റില്ല. എന്നാല്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍ പകുതിയില്‍ അധികം പേരെയും ഒഴിവാക്കും. നിലവിലെ ഒഴിവുകളും നികത്തും. പാലോട് രവിക്ക് പിന്നാലെ പത്തിലധികം ഡിസിസി അധ്യക്ഷന്‍മാരെയും മാറ്റും. തൃശൂര്‍, എറണാകുളം, മലപ്പുറം ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് മാത്രമെ ഇളവ് ലഭിക്കാന്‍ സാധ്യതയുള്ളൂ. ഇതാണ് ദില്ലിയിലെ ചര്‍ച്ചയില്‍ ഉണ്ടായ ധാരണ.ALSO READ: ‘അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ കാക്ക മലർന്ന് പറക്കും’; 100 സീറ്റ്‌ കിട്ടിയില്ലെങ്കിൽ രാജിവച്ച് വി ഡി സതീശൻ വനവാസത്തിന് പോകുമോയെന്നും വെള്ളാപ്പള്ളി നടേശന്‍മാനദണ്ഡം വച്ച് പ്രവര്‍ത്തന മികവ് നോക്കി പുതിയ കെപിസിസി ഭാരവാഹികളെയും ഡിസിസി പ്രസിഡന്റുമാരെയും നിയമിക്കാനാണ് കെപിസിസി നേതൃത്വത്തിന് എഐസിസി അനുമതി നല്‍കിയത്. പക്ഷെ കേരളത്തില്‍ എത്തിയപ്പോള്‍ ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. എന്നാല്‍ പലോട് രവിയുടെ വിവാദം ഉണ്ടായ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് വീണ്ടും ഇടപെട്ടെന്നാണ് സൂചന. വഴിമുട്ടിയ ചര്‍ച്ചകള്‍ അടുത്ത ദിവസങ്ങളില്‍ പുനരാരംഭിക്കുമെന്നാണ് വിവരം. മുതിര്‍ന്ന നേതാക്കളുമായി വിഡി.സതീശനും സണ്ണി ജോസഫും ചര്‍ച്ചകള്‍ നടത്തും. ഇവര്‍ നിര്‍ദേശിക്കുന്ന പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയാകും സാധ്യത പട്ടിക ഹൈക്കാമന്‍ഡിന് കൈമാറുക.കേരളത്തിലെ നേതാക്കള്‍ ഈ ആഴ്ച അവസാനത്തോടെ പട്ടികയുമായി ദില്ലിക്ക് പോകാനാണ് സാധ്യത. അവിടത്തെ കൂടിക്കാഴ്ചകള്‍ക്കുശേഷംഅടുത്ത മാസം ആദ്യവാരം തന്നെ പുതിയ ഭാരവാഹി പട്ടിക എഐസിസി പ്രഖ്യാപിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.The post പാലോട് രവിക്ക് പിന്നാലെ തെറിക്കുക പത്തിലധികം ഡിസിസി അധ്യക്ഷന്‍മാരുടെ സ്ഥാനം ? നേതാക്കള്‍ ഉടൻ ദില്ലിയിലേക്ക് appeared first on Kairali News | Kairali News Live.