ഡയറ്റ് എടുക്കുമ്പോൾ ചോക്ലേറ്റ് കഴിക്കാൻ തോന്നാറുണ്ടോ? എങ്കിൽ ഇത് ആസ്വദിക്കാനുള്ള സ്മാർട്ട് വഴികൾ ഇതാ

Wait 5 sec.

ചോക്ലേറ്റ് ആസ്വദിക്കാൻ ലഭിക്കുന്ന അവസരങ്ങൾ ആരും നഷ്ടമാക്കാറില്ല. ഡയറ്റ് എടുക്കുമ്പോൾ ചോക്ലേറ്റ് കഴിക്കാൻ തോന്നാറുണ്ടങ്കിൽ ഇത് ആസ്വദിക്കാനുള്ള സ്മാർട്ട് വഴികൾ നോക്കാം. ശരിയായ തരം ചോക്ലേറ്റുകൾ തിരഞ്ഞെടുക്കുന്നതിലൂടെയും പോർഷൻ കൺട്രോളിലൂടെയും ഡയറ്റിൽ വിട്ട് വീഴ്ചയില്ലാതെ നമുക്ക് ചോക്ലേറ്റ് കഴിക്കാം.ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കുന്നത് ശരീരത്തിന് ​ഗുണം ചെയ്യുമെന്നാണ് ആരോ​ഗ്യ വിദ​​ഗ്ധർ പറയുന്നത്. 70% കൊക്കോയും പഞ്ചസാരയുടെ അളവ് കുറഞ്ഞ ചോക്ലേറ്റുകളിൽ ആന്റിഓക്‌സിഡന്റുകളും മിനറുകളും അടങ്ങിയിട്ടുണ്ട്. ഇരുണ്ട നിറമുള്ള ചോക്ലേറ്റുകളിൽ കൂടുതൽ കൊക്കോയുടെ അളവുണ്ടാകും. അതിനാൽ ഇരുണ്ട നിറമുള്ള ചോക്ലേറ്റുകൾ കഴിക്കുന്നതാണ് നല്ലതെന്ന് വിദ​​ഗ്ധർ പറയുന്നു.ALSO READ – ചായ ഇല്ലാതെ ഒരു ദിവസം തള്ളി നീക്കാൻ സാധിക്കില്ലേ; ഇങ്ങനെ ചായ കുടിച്ചാൽ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാംശരീരത്തിലെ സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയ ഹോർമോണുകൾ പുറത്തുവിടാൻ ചോക്ലേറ്റുകൾ സഹായിക്കുന്നു. ആർത്തവ സമയത്ത് ചോക്ലേറ്റ് കഴിക്കുന്നത് വേദന കുറയ്ക്കുകയും, ശരീരത്തിന് അശ്വാസം നൽകുകയും ചെയ്യും. ഡാർക്ക് ചോക്ലേറ്റ്, രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഹൃ‍ദയാരോ​ഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു.The post ഡയറ്റ് എടുക്കുമ്പോൾ ചോക്ലേറ്റ് കഴിക്കാൻ തോന്നാറുണ്ടോ? എങ്കിൽ ഇത് ആസ്വദിക്കാനുള്ള സ്മാർട്ട് വഴികൾ ഇതാ appeared first on Kairali News | Kairali News Live.