ആഹാ എന്താ രുചി! അട വാഴയില ഇല്ലാതെ ഉണ്ടാക്കിയാലോ?

Wait 5 sec.

അട കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് നാം. രാവിലത്തെ വിഭവമായും നാലു മണി പലഹാരമായും നമ്മുടെ വീടുകളില്‍ സ്ഥിരമാണ് ഈ വിഭവം. വാഴയിലയില്‍ ഉണ്ടാക്കുന്ന അടയുടെ രുചി ഒന്നു വേറെതന്നെയാണ്. എന്നാല്‍ എല്ലായിടത്തും വാഴയില കിട്ടണമെന്നില്ല. വാഴയിലയില്ലാത്ത സാഹചര്യത്തിലും അട ഉണ്ടാക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? വാഴയില ഇല്ലെങ്കിലും അട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.Also read- ചായ ഇല്ലാതെ ഒരു ദിവസം തള്ളി നീക്കാൻ സാധിക്കില്ലേ; ഇങ്ങനെ ചായ കുടിച്ചാൽ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാംഅട ഉണ്ടാക്കാനായി വേണ്ട പ്രധാന ചേരുവകള്‍ ഏതൊക്കെയെന്ന് നോക്കാം.ഗോതമ്പ് പൊടി,റോബസ്റ്റ് പഴം, ശര്‍ക്കര, ഏലക്ക, നെയ്യ്, ജീരകപ്പൊടി, ചുക്ക് പൊടി, ഉപ്പ്, തേങ്ങ, വെളളം,ബട്ടര്‍ പേപ്പര്‍ എങ്ങനെ തയ്യാറാക്കാംആദ്യം തന്നെ ശര്‍ക്കര പാനി കാച്ചിയെടുക്കുക. ഈ സമയം തന്നെ പഴം നന്നായി അടിച്ചെടുക്കുക. ലോ ഫ്‌ലെയിമില്‍ ശര്‍ക്കര പാനി വെച്ചതിനുശേഷം ഇതിലേക്ക് അടിച്ചെടുത്ത പഴം ചേര്‍ക്കുക. ശേഷം ഗോതമ്പുപൊടി/ അരിപ്പൊടി തേങ്ങയും ഇടുക. ഇതിലേക്ക് ഏലക്ക,ചുക്ക് പൊടി,നുള്ള് ഉപ്പ്,നെയ്യ് ,ജീരകപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം ബട്ടര്‍ പേപ്പറിലേക്ക് ഈ മിശ്രിതം അട രൂപത്തില്‍ പരത്തി ആവിയില്‍ വെച്ച് വേവിച്ചെടുക്കുക. വാഴയില ഇല്ലാതെ സ്വാദിഷ്ടമായ അട തയ്യാര്‍.The post ആഹാ എന്താ രുചി! അട വാഴയില ഇല്ലാതെ ഉണ്ടാക്കിയാലോ? appeared first on Kairali News | Kairali News Live.