മനാമ: മഅമീറില്‍ പൊതു റോഡില്‍ പൊതുജനത്തിന് ശല്യമുണ്ടാക്കിയ പ്രവാസികള്‍ അറസ്റ്റില്‍. രണ്ട് ഏഷ്യന്‍ പൗരന്മാരെ ക്യാപിറ്റല്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു.ഒരാള്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായും മറ്റൊരാള്‍ നടക്കാന്‍ പാടുപെടുന്നതായും റോഡ് മുറിച്ചുകടക്കുന്നതായും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. രണ്ട് പേര്‍ക്കെതിരെയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. The post ലഹരി ഉപയോഗിച്ച് പൊതുജനത്തിന് ശല്യമുണ്ടാക്കി; രണ്ട് പ്രവാസികള് അറസ്റ്റില് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.