77 നിയമവിരുദ്ധ മത്സ്യബന്ധന കെണികള്‍ പിടിച്ചെടുത്തു

Wait 5 sec.

മനാമ: സമുദ്ര പരിസ്ഥിതിയും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കോസ്റ്റ്ഗാര്‍ഡിന്റെ പരിശോധന. വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് നിരോധിത മത്സ്യബന്ധന വലകളും മൂന്ന് ബോട്ടം ട്രോള്‍ വലകളും (കോഫ) കൂടാതെ ആകെ 69 അനധികൃത മത്സ്യബന്ധന കെണികളും (ഗാര്‍ഗൂര്‍) കോസ്റ്റ്ഗാര്‍ഡ് പട്രോളിംഗ് സംഘം പിടിച്ചെടുത്തു.നിയമ ലംഘനങ്ങള്‍ സംബന്ധിച്ച് ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. The post 77 നിയമവിരുദ്ധ മത്സ്യബന്ധന കെണികള്‍ പിടിച്ചെടുത്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.