തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി യു.ജി വിദ്യാര്‍ഥി സംഘടനയായ അല്‍ ഹുദാ സ്റ്റുഡന്‍സ് അസോസിയേഷന്‍ (അസാസ്) ആധുനികതയെ പുനര്‍ നിര്‍മ്മിക്കുന്നു എന്ന പ്രമേയത്തില്‍ അക്കാദമിക് സെമിനാര്‍ സംഘടിപ്പിച്ചു. ആധുനികതയുടെ അതിപ്രസരണം മൂലം മുസ്ലിം സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന മൂല്യ ശോഷണത്തിനെതിരെ ഇസ്ലാമിക ചട്ടക്കൂടില്‍ നിന്ന് ആധുനികതയെ പുനര്‍ നിര്‍മ്മിക്കുക എന്നതായിരുന്നു സെമിനാര്‍ ചര്‍ച്ചയാക്കിയ വിഷയം.കേരളത്തിനകത്തും പുറത്തുനിന്നും സ്വീകരിക്കപ്പെട്ട അറുപതോളം അബ്സ്ട്രാറ്റുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മികച്ച 12 എണ്ണത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ജൂലൈ 27 ന് നടന്ന പരിപാടിയില്‍ ദാറുല്‍ഹുദാ ഡിഗ്രി ഇന്‍സ്റ്റിറ്റിയൂഷന്‍ മേധാവി ഉസ്താദ് യൂസുഫ് ഫൈസി മേല്‍മുറി അധ്യക്ഷത നിര്‍വഹിച്ചു. കേരളത്തിലെ പ്രശസ്ത തത്വചിന്തകന്‍ സി. ഹംസ സാഹിബ് ഉദ്ഘാടനം നിര്‍വഹിച്ചു. അസാസ് വൈസ് പ്രസിഡന്റ് നിശാന്‍ പേരാമ്പ്ര സ്വാഗതം പറഞ്ഞു. ദാറുല്‍ഹുദാ ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ആശംസകള്‍ നേര്‍ന്നു.മൂന്ന് സെഷനുകളായി സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ സെഷന്‍ ചെയറുകളായി ദാറുല്‍ഹുദാ പി.ജി ലെക്ചറര്‍ മുസ്തഫ ഹുദവി അരൂര്‍, അജ്നാസ് വാഫി വൈത്തിരി, ഖിദ്ര്‍ ഹുദവി തറയിട്ടാല്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. വ്യത്യസ്ത വിഷയങ്ങളില്‍ പ്രബന്ധങ്ങളവതരിപ്പിച്ച വിദ്യാര്‍ഥികള്‍ക്ക് ദാറുല്‍ഹുദാ രജിസ്ട്രാര്‍ ഡോ. റഫീഖ് അലി ഹുദവി സര്‍ട്ടിഫിക്കറ്റുകള്‍വിതരണംചെയ്തു.കടലുണ്ടിയിൽ ട്രെയിൻ തട്ടി എഞ്ചിനീയറിങി വിദ്യാർഥിനി മരിച്ചു