തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുപിന്നാലെ എസ്എഫ്ഐ പ്രവർത്തകർക്കുനേരെ എംഎസ്എഫും യൂത്ത് ലീഗും നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്. എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച എംഎസ്എഫ്–യൂത്ത് ലീഗ് ക്രമിനലുകൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറാകണം.സംഘർഷ സാധ്യതയില്ലാതിരുന്ന സർവകലാശാലാ ക്യാമ്പസിൽ പ്രകടനം നടത്തിയ എംഎസ്എഫ് പ്രവർത്തകർ ആസൂത്രിതമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. പൊലീസ് നോക്കിനിൽക്കെ എസ്എഫ്ഐ പ്രവർത്തകരെ മര്‍ദിക്കുകയും കൊടിതോരണങ്ങള്‍ നശിപ്പിക്കുകയുംചെയ്തു. പ്രവർത്തകർക്കുനേരെ കല്ലേറുമുണ്ടായി. എംഎസ്എഫ് അക്രമത്തിലും പൊലീസ് ലാത്തിച്ചാർജിലുമായി എട്ട് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. ഹൈക്കോടതിയിൽനിന്ന് പൊലീസ് സംരക്ഷണം നേടിയശേഷം ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് എംഎസ്എഫുകാർ ചെയ്തത്.മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽനിന്നുള്ള നൂറുകണക്കിന് യൂത്ത് ലീഗുകാരും ക്യാമ്പസിൽ കേന്ദ്രീകരിച്ചത് സംഘർഷശ്രമത്തിന്റെ ഭാഗമായായിരുന്നു. പ്രകോപനപരമായി പ്രകടനവുമായെത്തിയ എംഎസ്എഫുകാരെ വഴിതിരിച്ചുവിടാതെ എസ്എഫ്ഐ പ്രവർത്തകർക്കുനേരെ ലാത്തിവീശുകയാണ് പൊലീസ് ചെയ്തത്. സർവകലാശാലയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഹൈക്കോടതിയിൽനിന്ന് പൊലീസ് സംരക്ഷണം വാങ്ങിയെടുക്കുകയും അതിന്റെ മറവിൽ എസ്എഫ്ഐക്കാരെ ആക്രമിക്കുകയുംചെയ്യുന്നത് എംഎസ്എഫ് പതിവാക്കിയിരിക്കയാണ്. എംഎസ്എഫിന്റെ ഈ കപടമുഖം പൊതുസമൂഹം തിരിച്ചറിയണമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.വേങ്ങരയില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു