ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.കോൺവെൻ്റിൽ ജോലിക്ക് എത്തിയവരെ കൂട്ടി വരാൻ ഛത്തീസ്ഗഡിലെ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസ്റ്റർ വന്ദനാ ഫ്രാൻസിസ് , പ്രീതി എന്നീ കന്യാസ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പരാതിയുമായി സമീപിച്ചുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.ALSO READ – വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്തണം: മന്ത്രി വി. ശിവൻകുട്ടിസംഭവത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് ഡോ. ജോൺ ബ്രിട്ടാസ് എം പി കത്തയച്ചിരുന്നു. മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ അടിസ്ഥാനരഹിത കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീമാരുടെ മോചനം ഉടൻ ഉറപ്പാക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് കത്തിൽ ആവശ്യപ്പെട്ടു. വലതുപക്ഷ ഗ്രൂപ്പുകളുടെ പീഡനത്തിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണിത്.സംഭവത്തിന് പിന്നിലെ ഗൂഢാലോചനയിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി കത്തിൽ ആവശ്യപ്പെട്ടു.The post “അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കണം” ; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് appeared first on Kairali News | Kairali News Live.