ആർഎസ്എസ് ജ്ഞാനസഭയിൽ പങ്കെടുത്ത വിസിമാർ തൽസ്ഥാനത്ത് തുടരാൻ യോഗ്യരല്ല: രാജിവച്ച് പുറത്ത് പോകണമെന്ന് എസ് എഫ് ഐ

Wait 5 sec.

ആർഎസ്എസ് ജ്ഞാനസഭയിൽ പങ്കെടുത്ത കേരള, കണ്ണൂർ, കാലിക്കറ്റ്‌, ആരോഗ്യ, സർവകലാശായിലെ വി സിമാർ ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരാൻ യോഗ്യരല്ല. രാജിവച്ച് പുറത്ത് പോകുകണമെന്ന് എസ് എഫ് ഐ. ആർ എസ് എസ് വിദ്യാഭ്യാസ പരിപാടിയായ ജ്ഞാനസഭയിൽ കേരളത്തിലെ സർവകലാശാല വൈസ് ചാൻസിലർമാർ പങ്കെടുത്തത് മതനിരപേക്ഷ സമൂഹത്തെ ഞെട്ടിക്കുന്നതാണ്. സംഘപരിവാർ മുന്നോട്ട് വെക്കുന്ന സാംസ്കാരിക ദേശീയതയുടെ മാനിഫെസ്റ്റോ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുവാനുള്ള പരിശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ഉന്നതവും മാനവികവും വികസിതവുമായ വിദ്യാഭ്യാസ മേഖലയെ അപ്പാടെ അട്ടിമറിച്ചുകൊണ്ട് സംഘപരിവാർ ബുദ്ധികേന്ദ്രത്തിൽ നിർമ്മിച്ചെടുത്ത വിദ്യാഭ്യാസ സമ്പ്രദായം അടിച്ചേൽപ്പിക്കുന്നതിനുള്ള പരിശീലന പരിപാടിയാണ് ജ്ഞാനസഭയിലൂടെ ആർഎസ്എസ് വിഭാവനം ചെയ്യുന്നതെന്നും എസ് എഫ് ഐ പ്രസ്താവനയിൽ കുറിച്ചു.ALSO READ – “അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കണം” ; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്ഇന്ത്യയെ ഇന്ത്യയാക്കുന്ന സർവ്വ മൂല്യങ്ങളെയും മായിച്ചു കളയാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇവർ നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന വലിയ അട്ടിമറിയെ ഗൗരവത്തോടുകൂടി കാണണം. മത സംസ്കാരത്തെ ദേശീയ സംസ്കാരമായി പരിണമിപ്പിക്കുകയും അത് വിദ്യാഭ്യാസ മേഖലയിൽ സന്നിവേശിപ്പിച്ച് സംഘപരിവാർവത്കരിക്കുവാനും സമ്പൂർണ്ണ മേധാവിത്വം നേടുവാനുമാണ് ആർ എസ് എസ് ശ്രമിക്കുന്നത്. ഇതിനു ചട്ടുകമായി പ്രവർത്തിക്കുവാനാണ് ഗവർണർ നിയോഗിച്ച സർവ്വകലാശാല വൈസ് ചാൻസിലർമാർ തയ്യാറാക്കുന്നത്. ആർഎസ്എസ് മേധാവി മോഹൻ ഭഗവത് പങ്കെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ജ്ഞാനസഭയിൽ പങ്കെടുത്തു കൊണ്ട് കേരള സർവകലാശാല വി.സി മോഹനൻ കുന്നുമ്മൽ, കാലിക്കറ്റ് വി.സി പി രവീന്ദ്രൻ, കണ്ണൂർ സർവ്വകലാശാല വി.സി കെ കെ സാജു എന്നിവർ വൈസ് ചാൻസിലർ പദവിയിലിരിക്കാൻ തീർത്തും യോഗ്യരല്ല എന്നു വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും എസ് എഫ് ഐ കൂട്ടിചേർത്തു.ALSO READ – ആശാവർക്കർമാരുടെ ഇൻസെന്റീവ് വർദ്ധനവ്: സംസ്ഥാന സർക്കാരിന് അറിയിപ്പോ സ്ഥിരീകരണമോ ലഭിച്ചിട്ടില്ലെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപിജനാധിപത്യം മതനിരപേക്ഷത മാനവികത എന്നീ വാക്കുകൾ മനുഷ്യർ സ്വന്തം ജീവിതം നൽകി വികസിപ്പിച്ച ആശയങ്ങളാണ്. കേരളത്തിന്റെ വികസിതമായ വിദ്യാഭ്യാസ മേഖല ഇന്നലെകളിൽ വിദ്യാർത്ഥികൾ നിതാന്തമായ സമരങ്ങളിലൂടെ പൊരുതി നേടിയതാണ്. അതിനെ ആർഎസ്എസിന് മുമ്പിൽ അടിയറവ് വയ്ക്കുവാൻ ശ്രമിക്കുന്ന വൈസ് ചാൻസർമാരുടെ പ്രവർത്തനങ്ങളെ ശക്തമായ സമരപ്രക്ഷോഭങ്ങളിലൂടെ ചെറുക്കുക തന്നെ ചെയ്യും. ഇതിഹാസ പുരാണങ്ങൾ ചരിത്രമാണെന്ന് ശഠിക്കുന്ന, ഭാരതീയ സംസ്കാരം ജാതി മേൽക്കോയ്മ സംസ്കാരമാണ് എന്ന് കരുതുന്ന ആർഎസ്എസ്സിന്റെ കാൽക്കൽ ഇഴയുന്ന സർവ്വകലാശാല വൈസ് ചാൻസലർമാർ കേരളീയ പൊതുസമൂഹത്തിന് അപമാനമാണ്. വൈസ് ചാൻസലർ സ്ഥാനത്ത് തുടരുവാൻ യോഗ്യരല്ലാത്ത കേരള, കണ്ണൂർ, കാലിക്കറ്റ്‌, ആരോഗ്യ, കുഫോസ് വിസി മാർ തൽക്ഷണം രാജി വച്ച് പുറത്ത് പോകണമെന്നും ശക്തമായ പ്രതിരോധവും പ്രതിഷേധവും ഉയർത്തുമെന്നും എസ്എഫ്ഐ കേരള സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.ആർഎസ്എസ് ജ്ഞാനസഭയിൽ പങ്കെടുത്ത വിസിമാർ തൽസ്ഥാനത്ത് തുടരാൻ യോഗ്യരല്ല: രാജിവച്ച് പുറത്ത് പോകണമെന്ന് എസ് എഫ് ഐThe post ആർഎസ്എസ് ജ്ഞാനസഭയിൽ പങ്കെടുത്ത വിസിമാർ തൽസ്ഥാനത്ത് തുടരാൻ യോഗ്യരല്ല: രാജിവച്ച് പുറത്ത് പോകണമെന്ന് എസ് എഫ് ഐ appeared first on Kairali News | Kairali News Live.