‘മുസ്‌ലിം ലീഗിനെ വി ഡി സതീശൻ വെള്ള പൂശുന്നത് സ്വന്തം പാർട്ടിയിൽ ഒറ്റപ്പെട്ടതു കൊണ്ട്’: ഐഎൻഎൽ

Wait 5 sec.

മുസ്‌ലിം ലീഗിന് തീവ്രത പോരാത്തത് കൊണ്ടാണ് സിപിഐഎം ഐഎൻഎല്ലിനെ കൂട്ടുപിടിച്ചതെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പരാമർശത്തിന് കടുത്ത മറുപടിയുമായി ഐഎൻഎൽ. കോൺഗ്രസിന്റെയും ലീഗിന്റെയും പാപപങ്കിലമായ ഒരു കാലഘട്ടത്തെ മറച്ചു പിടിക്കാനുള്ള തരംതാഴ്ന്ന വേലയാണ് സതീശന്‍റേതെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്‍റ് അഹമ്മദ് ദേവർകോവിൽ എംഎൽഎയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു. എന്നും വർഗീയ, വിഭാഗീയ ശക്തികൾക്ക് മുന്നിൽ കീഴടങ്ങുന്ന പാരമ്പര്യമുള്ള കോൺഗ്രസ് ബാബരി വിഷയത്തിൽ സംഘപരിവാറിന് അടിപ്പെട്ട ഘട്ടത്തിലാണ് ഇബ്രാഹിം സുലൈമാൻ സേട്ട് ആറ് പതിറ്റാണ്ട് താൻ പ്രവർത്തിച്ച ലീഗ് വിട്ട് ഐഎൻഎൽ ഉണ്ടാക്കുന്നതും വർഗീയ വിരുദ്ധ പോരാട്ടത്തിൽ ഇടതുമുന്നണിയോടൊപ്പം കൈകോർക്കുന്നതും.ALSO READ; ‘ടൗണ്‍ഷിപ്പ് നിർമാണം ആരംഭിച്ചിട്ട് 110 ദിവസം, 70 ദിവസവും മഴ’; പ്രതിസന്ധിയെല്ലാം മറികടന്ന് നിര്‍മാണം ദ്രുതഗതിയിലാണെന്നും കെ റഫീഖ്അധികാരത്തിനു വേണ്ടി കോൺഗ്രസിന്റെ കാല് നക്കാനും വർഗീയതയോട് രാജിയാവാനുമുള്ള ലീഗ് കേരള നേതൃത്വത്തിന്റെ മ്ലേച്ച സമീപനത്തിനെതിരായ സുലൈമാൻ സേട്ടിന്‍റെ പോരാട്ടം കണ്ടാണ് മതേതര ശക്തികൾ ഐഎൻഎല്ലിനെ അംഗീകരിച്ചതും മുന്നണിയുടെ ഭാഗമാക്കിയതും. അതല്ലാതെ, സതീശൻ പറയുന്നതുപോലെ ലീഗിന് ‘തീവ്രത’ പോരാത്തത് കൊണ്ടല്ല. എന്താണ് തീവ്രത കൊണ്ട് വി.ഡി സതീശൻ ഉദ്ദേശിക്കുന്നതെന്നും പ്രസ്താവനയിൽ നേതാക്കൾ ചോദിച്ചു.സ്വന്തമായി രാഷ്ട്രീയ നിലപാടും ഉറച്ച കാഴ്ചപ്പാടും ഇല്ലാത്ത സംഘമായി ആർക്കു മുന്നിലും കീഴടങ്ങുന്നതിനെയല്ലേ കോൺഗ്രസുകാർ മികച്ച സ്വഭാവമായി എണ്ണുന്നത്. ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോഴും ഉത്തരേന്ത്യ കത്തിയാളിയപ്പോഴും മുനമ്പം വിവാദം കൊടുംമ്പിരി കൊണ്ടപ്പോഴും കോൺഗ്രസിന്റെ പിന്നിൽ ഒളിച്ചിരുന്ന ഒരു ആൾക്കൂട്ടത്തെ എത്ര പ്രകീർത്തിച്ചാലും വാക്കുകൾ പാഴാകുകയേയുള്ളൂവെന്ന് സതീശൻ മനസ്സിലാക്കണം.സാമുദായിക രാഷ്ട്രീയത്തിന്റെ സകല ജീർണ്ണതകളും പേറുന്ന ഒരു കൂട്ടരുടെ ഇടയിൽ നിന്ന്, തീവ്രതയെ കുറിച്ച് പുലമ്പുന്ന പ്രതിപക്ഷ നേതാവിന്‍റെ കേരളത്തിലെ ഇപ്പോഴത്തെ ഒക്ക ചങ്ങാതിമാർ ആരൊക്കെയാണന്ന് ഒന്ന് സ്വയം പരിശോധിച്ചു നോക്കുന്നത് നന്നായിരിക്കും. സ്വന്തം പാർട്ടിയിൽ ഒറ്റപ്പെട്ട്, പാണക്കാട് വന്നു അഭയം തേടുന്ന സതീശനിൽ നിന്ന് ഇനിയും ഇമ്മാതിരി വിവരക്കേടുകൾ കേൾക്കേണ്ടി വരുമെന്ന് ഐഎൻഎൽ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.The post ‘മുസ്‌ലിം ലീഗിനെ വി ഡി സതീശൻ വെള്ള പൂശുന്നത് സ്വന്തം പാർട്ടിയിൽ ഒറ്റപ്പെട്ടതു കൊണ്ട്’: ഐഎൻഎൽ appeared first on Kairali News | Kairali News Live.