വയനാട് ടൂറിസം; തളരും എന്നുള്ള പ്രവചനങ്ങൾ തകർത്ത് വൻ കുതിപ്പിലേക്ക്

Wait 5 sec.

ടൂറിസം മേഖലയിൽ സംസ്ഥാനത്തിന്റെ അഭിമാനമാണ് വയനാട് ജില്ല. മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിന് ശേഷം, ജില്ലയിൽ വിനോദസഞ്ചാര മേഖല തളരും എന്നുള്ള പ്രവചനങ്ങൾ തകർത്താണ്, ടൂറിസം മേഖല ഇപ്പോൾ കുതിക്കുന്നത്. വയനാടിനായി ഒട്ടനവധി പദ്ധതികളുമായി മുന്നോട്ടു പോകുവാനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനംഎല്ലാം നഷ്ടമാക്കിയ പ്രളയത്തിന്, വയനാട്ടിലെ വികസന സ്വപ്നങ്ങളെ മാത്രം തകർക്കാനായില്ല. പ്രളയം വിനോദസഞ്ചാര മേഖലയെ ആദ്യമൊന്നു ഉലച്ചപ്പോൾ, സംസ്ഥാന സർക്കാരിൻ്റെ കൈത്താങ്ങോടെ വളരെ വേഗം കൈപിടിച്ച് പഴയ പ്രതാപത്തിലേക്ക് ജില്ല എത്തുകയായിരുന്നു. കോവിഡിന് ശേഷം വിദേശ/ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻവർദ്ധനവാണ് സംസ്ഥാനവും ഒപ്പം വയനാട് ജില്ലയും രേഖപ്പെടുത്തിയത്.Also read: ഐഎഎസ് തലപ്പത്ത് മാറ്റം: എൻ എസ് കെ ഉമേഷ് പൊതുവിദ്യാഭ്യാസ ഡയറക്ടർ; നാലു ജില്ലകളിൽ പുതിയ കളക്ടർമാർകഴിഞ്ഞ മൂന്നുമാസം കൊണ്ട് സഞ്ചാരികളുടെ എണ്ണത്തിൽ ജില്ലയിൽ 9.28% വർദ്ധനവ് ഉണ്ടായി. ഇത് കോവിഡിന് മുമ്പുള്ള കാലത്തേക്കാൾ കൂടുതലാണ്. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 28.5% വർദ്ധനവ് രേഖപ്പെടുത്തി. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവാ ദ്വീപ്, സൂചിപ്പാറ, കാന്തൻപ്പാറ, ചെമ്പ്ര, മീൻമുട്ടി, നീലിമല വ്യൂ പോയിൻ്റ്, പൂക്കോട് തടാകം എന്നിവ വയനാടൻ പ്രൗഢി വിളിച്ചോതുന്നു.The post വയനാട് ടൂറിസം; തളരും എന്നുള്ള പ്രവചനങ്ങൾ തകർത്ത് വൻ കുതിപ്പിലേക്ക് appeared first on Kairali News | Kairali News Live.