കൽപ്പറ്റ | ഐഡിയൽ അസ്സോസിയേഷൻ ഫോർ മൈനോറിറ്റി എജ്യുക്കേഷൻ സംസ്ഥാനതല ഇംഗ്ലീഷ് ഫെസ്റ്റ് “ലിംഗ്വാ ഫിയസ്റ്റ 25’ന് വയനാട് ഫലാഹ് ഗ്രീൻ വാലി സ്‌കൂളിൽ പ്രൗഢ തുടക്കം. ഐ എ എം ഇ സംസ്ഥാന പ്രസിഡന്റ്സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 52 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ നിന്നുള്ള 764 വിദ്യാർഥികൾ മാറ്റുരച്ചു. ആറ് കാറ്റഗറികളിലായി 40 ഇനങ്ങളിലായിരുന്നു മത്സരങ്ങൾ.ജനറൽ സെക്രട്ടറി വി പി എം ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു.എക്സിക്യുട്ടീവ് ഡയറക്ടർ അഫ്സൽ കൊളാരി ആമുഖ പ്രഭാഷണവും അക്കാദമിക് സെക്രട്ടറി നൗഫൽ കോഡൂർ മുഖ്യപ്രഭാഷണവും നടത്തി. സെക്രട്ടറി കെ എം അബ്ദുൽ ഖാദിർ, ഫലാഹ് ഗ്രീൻ വാലി മാനേജിംഗ് ഡയറക്ടർ മുഹമ്മദലി ഫൈസി, കേരള മുസ്്ലിം ജമാഅത്ത് മേപ്പാടി സോൺ പ്രസിഡന്റ്മുഹമ്മദലി സഖാഫി പുറ്റാട്, ഫലാഹ് ഗ്രീൻ വാലി പ്രിൻസിപ്പൽ ഹബീബ് നൂറാനി പ്രസംഗിച്ചു. ഫലാഹ് മാനേജർ ശശീന്ദ്രൻ തലപ്പുഴ, വർക്കിംഗ് പ്രിൻസിപ്പൽ ജാബിർ, ഫലാഹ് ഡയറക്ടർ ഉമർ സഖാഫി ചെതലയം സംബന്ധിച്ചു.