കൊച്ചി | എസ് വൈ എസ് എറണാകുളം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച പത്ത് ഭവനങ്ങൾ ഉൾക്കൊള്ളുന്ന ദാറുൽ ഖൈർ ഭവന സമുച്ചയം ഇന്ന് വൈകീട്ട് അഞ്ചിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ നാടിന് സമർപ്പിക്കും. എസ് വൈ എസ് എറണാകുളം ജില്ലാ സാന്ത്വനം ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സാന്ത്വന സേവന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, നിർധനരായ കുടുംബങ്ങൾക്ക് തണലേകുന്നതിന് രണ്ട് കോടിയിലധികം രൂപ മുതൽമുടക്കിയാണ് വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്. എറണാകുളം ജില്ലയിൽ മാത്രം നിർമിച്ച എഴുപത് ഭവനങ്ങൾ ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി എസ് വൈ എസിന്റെ നേതൃത്വത്തിൽ ആയിരത്തോളം ദാറുൽ ഖൈർ ഭവനങ്ങൾ ഇതിനകം പൂർത്തിയാക്കി നൽകിയിട്ടുണ്ട്.സയ്യിദ് മുഖൈബിലി ശിഹാബ് തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ്കെ എസ് എം ഷാജഹാൻ സഖാഫി അധ്യക്ഷത വഹിക്കും. ദാറുൽ ഖൈർ ടവർ ഭവന സമുച്ചയത്തിന്റെ സമർപ്പണവും താക്കോൽ ദാനവും സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ നിർവഹിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. നിർമാണ കമ്മിറ്റി ജനറൽ കൺവീനർ ഫിറോസ് അഹ്‌സനി ആമുഖ പ്രഭാഷണം നടത്തും. സമാപന സമ്മേളനത്തിൽ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ പ്രാർഥനക്ക്് നേതൃത്വം നൽകും.എം പി മാരായ ബെന്നി ബഹ്്നാൻ, ഹൈബി ഈഡൻ, എം എൽ എമാരായ അഡ്വ. പി വി ശ്രീനിജിൻ, ടി ജെ വിനോദ്, അൻവർ സാദത്ത് സംഘടനാ നേതാക്കളായ സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി, സയ്യിദ് സ്വലാഹുദ്ദീൻ തങ്ങൾ, അബ്ദുൽ ഖാദർ മദനി കൽത്തറ, സയ്യിദ് സി ടി ഹാശിം തങ്ങൾ, വി എച്ച് അലി ദാരിമി, സിദ്ദീഖ് സഖാഫി നേമം, ടി പി ഇബ്്റാഹീം ഖാൻ, എം പി അബ്ദുൽ ജബ്ബാർ സഖാഫി, സി എ ഹൈദ്രോസ് ഹാജി, ഇബ്്റാഹീം ഹാജി പള്ളിക്കര, അശ്്റഫ് സഖാഫി, അബ്ദുല്ല നദ്്വി, വി കെ ജലാൽ, സയ്യിദ് ബദവി തങ്ങൾ, സിൽവർ ബക്കാർ ഹാജി, മക്കാർ ഹാജി മൂവാറ്റുപുഴ, അനസ് ഹാജി മനാറ, ഡോ. എ ബി അലിയ അബൂബക്കർ ഹാജി, മുഹമ്മദ് കുഞ്ഞ് ഹാജി കാഞ്ഞിരമറ്റം, കെ കെ മിതിയൻ, സിദ്ദീഖ് അശ്അരി, ഇടച്ചിറ നിസാർ, ഇബ്്റാഹീം ജമാലുദ്ദീൻ സഖാഫി, ഇസ്മാഈൽ സഖാഫി നെല്ലിക്കുഴി, ഹിജാസ് നെട്ടൂർ, മീരാൻ സഖാഫി, നൗഫൽ സഖാഫി, ഫൈസൽ എടയപ്പുറം, ശഫീഖ് വേണ്ടുവഴി, അബ്ദുർ റഹീം പള്ളിക്കര സംബന്ധിക്കും.