മലബാർ റിവർ ഫെസ്റ്റ്: ആവേശത്തു‍ഴ എറിയാൻ മത്സരാർഥികൾ; റാപ്പിഡ് രാജാവിനെയും റാണിയേയും ഇന്നറിയാം

Wait 5 sec.

മലബാർ റിവർ ഫെസ്റ്റ് പതിനൊന്നാമത് എഡിഷന്റെ ഭാഗമായി നടക്കുന്ന റാപ്പിഡ് രാജ – റാപ്പിഡ് റാണി വിജയികളെ ഇന്നറിയാം. ഫെസ്റ്റിന്റെ അവസാന ദിവസമായ ഞായറാഴ്ച പുല്ലൂരാംപാറ ഇലന്തുകടവിൽ ഡൗൺ റിവർ മത്സരം നടക്കും. ഈ മത്സരത്തിലാണ് ഫെസ്റ്റിലെ റാപിഡ് രാജയെയും, റാപിഡ് റാണിയെയും തിരഞ്ഞെടുക്കുക.കോടഞ്ചേരി പുലിക്കയത്ത് നടക്കുന്ന കയാക്കിങ് മത്സരത്തിൽ കഴിഞ്ഞദിവസം പുരുഷ – വനിതാ വിഭാഗങ്ങളിലെ എക്സ്ട്രീം സ്ലാല്ലം പ്രൊഫഷണൽ മത്സരം ആവേശത്തിന്‍റെ മറ്റൊരു പതിപ്പായി. മത്സരത്തിൽ ഒൻപതു വനിതകൾ ഉൾപ്പെടെ സ്വദേശികളും, വിദേശികളുമായി മുപ്പത്തിരണ്ട് കയാക്കർമാരാണ് മത്സരിച്ചത്. ALSO READ; ഇംഗ്ലണ്ടോ സ്പെയിനോ; വനിതാ യൂറോ കലാശപ്പോര് ഇന്ന്, 2023-ലെ ലോകകപ്പ് ആവർത്തനംകഴിഞ്ഞ 4 വർഷങ്ങളായി മത്സരങ്ങളിൽ വിദേശ കായാക്കർമാരുടെ സാന്നിധ്യം വളരെ വർദ്ധിച്ചിട്ടുണ്ടെന്നും, അമേരിക്ക, ഇറ്റലി, ചിലി, ബെൽജിയം,ന്യൂസിലാൻഡ്, മലേഷ്യ, റഷ്യ, നേപ്പാൾ തുടങ്ങി പത്തോളം രാജ്യങ്ങളിൽ നിന്നുള്ള പത്തൊൻപതു വിദേശ കായാക്കർമാർ ഇത്തവണ മത്സരത്തിനെത്തിയിട്ടുണ്ടെന്നും അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിൽ CEO ബിനു കുര്യാക്കോസ് പറഞ്ഞു. ഒപ്പം മലയാളി താരങ്ങളുടെ വർധനവും ഏറെ പ്രോത്സാഹനം ലഭിക്കുന്നതാണെന്നും, വരും വർഷങ്ങളിൽ ഒളിമ്പിക് മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ മലയാളി സാന്നിദ്യം ഉണ്ടാക്കാൻ കഴിയുന്ന തരത്തിലുള്ള പരിശീലനം നൽകാനാണ് ടൂറിസം പ്രൊമോഷൻ കൗൺസിൽ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പുല്ലൂരാംപാറ സ്വദേശികളും സഹോദരന്മാരായ നിതിനും നിഖിലും പ്രൊ-കാറ്റഗറിയിൽ മത്സരിച്ചു. വൈകീട്ട് പുല്ലൂരാംപാറയിൽ മലബാർ റിവർ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യുംThe post മലബാർ റിവർ ഫെസ്റ്റ്: ആവേശത്തു‍ഴ എറിയാൻ മത്സരാർഥികൾ; റാപ്പിഡ് രാജാവിനെയും റാണിയേയും ഇന്നറിയാം appeared first on Kairali News | Kairali News Live.