ആലപ്പുഴ | കായംകുളം കരീലക്കുളങ്ങരയില്‍ പാഴ്‌സല്‍ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. തമിഴ്‌നാട് സ്വദേശി ഭരത് രാജ് പഴനിയാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. കവര്‍ച്ച നടത്തിയ ശേഷം പണവുമായി മുങ്ങിയ പ്രതികള്‍ക്കായി ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.കവര്‍ച്ചാ മുതല്‍ പ്രധാന പ്രതിയായ സതീഷ് കൈമാറിയത് ഭരത് രാജിനാണ് എന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.കരീലകുളങ്ങര എസ് ഐ. ബജിത് ലാല്‍, സി പി ഒമാരായ ഷാനവാസ്, നിഷാദ്, അഖില്‍ മുരളി എന്നിവര്‍ പ്രതിയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി കസ്റ്റഡിയിലെടുക്കും.