കാസർഗോഡ് നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ

Wait 5 sec.

കാസർഗോഡ് നീലേശ്വരത്ത് നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ. 25000 രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങൾ കാറിൽ കടത്തുകയായിരുന്നു. തൃക്കരിപ്പൂർ മീലിയാട്ടെ സി. കെ. മുഹമ്മദ് സഫീസ്, മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് ഫർഫാൻ എന്നിവരെ കസ്റ്റഡിയിലെടുത്തു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ കരുവാച്ചേരി വെച്ച് പൊലീസ് ജീപ്പ് കുറുകെയിട്ട് കാർ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും, നീലേശ്വരം പൊലീസും ചേർന്നാണ് പിടികൂടിയത്. പുകയില ഉത്പന്നങ്ങൾ കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.Also read:തൊട്ടിൽപ്പാലത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു; തിരച്ചിലിന് തടസമായി കനത്ത മ‍ഴ അതിനിടെ, കോഴിക്കോട് കൊടുവള്ളിയില്‍ മാരക ലഹരിവസ്തുവായ എംഡിഎംഎയുമായി മംഗളൂരു സ്വദേശി പിടിയില്‍. കൊടുവള്ളി നെല്ലാം കണ്ടിയില്‍ 4 വര്‍ഷത്തോളമായി വാടകയ്ക്ക് താമസിച്ചു വരുന്ന അതിഥി തൊഴിലാളിയും ഹിറ്റാച്ചി ഡ്രൈവറും ആയ ജഹാംഗീറാണ് പിടിയിലായത്. ഇയാളില്‍ നിന്നും ആറ് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ശനിയാഴ്ച രാവിലെ 10 മണിയോടെ വാടക മുറിയില്‍ നിന്നാണ് പൊലീസ് ജഹാഗീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.The post കാസർഗോഡ് നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ appeared first on Kairali News | Kairali News Live.