വനിതാ യൂറോ ചാമ്പ്യന്മാരെ ഇന്നറിയാം. 2023-ലെ വനിതാ ലോകകപ്പ് പതിപ്പിലെ ആവർത്തനം പോലെ സ്പെയിന്‍- ഇംഗ്ലണ്ട് പോരാണ്. സ്വിറ്റ്സര്‍ലാന്‍ഡിലെ ബാസലിലാണ് ഫൈനൽ. നോക്കൗട്ടിൽ ഗംഭീര പോരാട്ടം നടത്തിയാണ് സ്പെയിന്‍ ഫൈനൽ വരെയെത്തിയത്. ആതിഥേയരായ സ്വിറ്റ്സർലാൻഡിനെയും എട്ട് തവണ ജേതാക്കളായ ജര്‍മനിയെയും മറികടന്നാണ് ഫൈനൽ വരെയുള്ള പ്രയാണം. ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം.അതേസമയം, ഇംഗ്ലണ്ട് സ്വീഡനെയും ഇറ്റലിയെയും മറികടന്നാണ് എത്തിയത്. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ സബ്ബുകളുടെ പ്രകടനം ഗംഭീരമായിരുന്നു. ഇവരുടെ സഹായത്തോടെ അവിശ്വസനീയമായ തിരിച്ചുവരവുകള്‍ ഇംഗ്ലണ്ട് നടത്തി. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് പ്രതിസന്ധിയിലായ ഘട്ടങ്ങളുണ്ടായിട്ടുണ്ട്. ഫ്രാന്‍സിനെതിരായ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍, നെതര്‍ലാന്‍ഡ്സ്, വെയില്‍സ് എന്നിവക്കെതിരെ ജയം നേടി. Read Also: കോലിക്കും രോഹിത്തിനും അശ്വിനും പിന്നാലെ ബൂമ്രയും വിരമിക്കും?; മുൻ ഇന്ത്യൻ താരത്തിന്റെ വെളിപ്പെടുത്തൽടൂര്‍ണമെന്റിൽ വ്യക്തിത്വവും കഴിവുള്ള കളിക്കാരുമുള്ള ടീമാണ് സ്പെയിന്‍. മിഡ്ഫീല്‍ഡര്‍മാരായ പാട്രി ഗുയിജാരോയും ഐറ്റാന ബോണ്‍മാറ്റിയും നോക്കൗട്ട് റൗണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അലക്സിയ പുട്ടെല്ലസ് അത്ര മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിലും ഗ്രൂപ്പ് ഘട്ടങ്ങളില്‍ ആവേശകരമായ പ്രകടനമാണ് കാഴ്ചവച്ചത്.The post ഇംഗ്ലണ്ടോ സ്പെയിനോ; വനിതാ യൂറോ കലാശപ്പോര് ഇന്ന്, 2023-ലെ ലോകകപ്പ് ആവർത്തനം appeared first on Kairali News | Kairali News Live.