വനിതാ മുസ്ലിം ലീഗ് പ്രവത്തകയോട് താമരശ്ശേരി യൂത്ത് ലീഗ് പ്രസിഡൻ്റ് അപമര്യാദയായി പെരുമാറിയെന്ന് പരാതി

Wait 5 sec.

കോഴിക്കോട് താമരശ്ശേരിയിൽ മുസ്ലിം ലീഗിൽ തമ്മിലടി രൂക്ഷം. താമരശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് എം ടി അയൂബ് ഖാൻ അപമര്യാദയായി പെരുമാറിയെന്ന് വനിതാ ലീഗ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി ട്രഷറർ സൗദാബീവി എം കെ. സംഭവത്തിൽ സൗദാബീവി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് പരാതി നൽകി.താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വനിതാ ലീഗ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി ട്രഷററുമായ സൗദബീവിയാണ്, താമരശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റുമായ അയൂബ് ഖാനെതിരെ രേഖാമൂലം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് പരാതി നൽകിയത്.Also read:കാസർഗോഡ് നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ താമരശ്ശേരി ജി യു പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞമാസം പതിനഞ്ചാം തീയതി നടന്നിരുന്നു. ഈ പരിപാടി തന്നെ അറിയിച്ചില്ലെന്നും, ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അപമര്യാതയായി പെരുമാറുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വളരെ മോശം വാക്കുകൾ ഉപയോഗിച്ച് തന്നെ അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളിൽ ഇയാൾ പക്ഷം ചേർന്ന് തന്നെ വ്യക്തിഹത്യ നടത്തുകയാണെന്നും പരാതിക്കാരി കത്തിൽ ആരോപിക്കുന്നു. ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാർക്കും, വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസിൽ എത്തിയ പൊതുജനങ്ങളുടെ മുന്നിൽ വച്ചാണ് ഇയാൾ തന്നെ അപമാനിച്ചത്. ഒരു സ്ത്രീയെന്ന നിലയിൽ തനിക്ക് വളരെ മാനസിക പ്രയാസം ഉണ്ടാക്കി എന്നും, അയ്യൂബ് ഖാനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അവസാനിക്കുന്നത്. വിഷയത്തിൽ മൗനം പാലിച്ച പ്രാദേശിക ലീഗ് നേതൃത്വത്തിനെതിരെ അണികളിൽ എതിർപ്പ് ശക്തമാണ്.The post വനിതാ മുസ്ലിം ലീഗ് പ്രവത്തകയോട് താമരശ്ശേരി യൂത്ത് ലീഗ് പ്രസിഡൻ്റ് അപമര്യാദയായി പെരുമാറിയെന്ന് പരാതി appeared first on Kairali News | Kairali News Live.