തൃശൂരിലെ പഴുന്നാനയില്‍ കെട്ടിടം തകര്‍ന്നുവീണു

Wait 5 sec.

തൃശൂര്‍ | പഴുന്നാനയില്‍ കനത്ത മഴയ്ക്കു പിന്നാലെ കെട്ടിടം തകര്‍ന്നുവീണു. പഴുന്നാന മദ്‌റസയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നത്.ഉപയോഗിക്കാത്ത കെട്ടിടമാണിത്. തകര്‍ന്നുവീഴുന്ന സമയത്ത് പരിസരത്ത് ആരും ഇല്ലാതിരുന്നതിനാല്‍ ആളപായമോ പരുക്കോ സംഭവിച്ചിട്ടില്ല.കെട്ടിടാവശിഷ്ടങ്ങള്‍ റോഡില്‍ കൂടിക്കിടക്കുന്നത് യാത്രാതടസ്സം സൃഷ്ടിച്ചിട്ടുണ്ട്.