ശക്തമായ മഴയിൽ കോഴിക്കോട് കൊയിലാണ്ടി നഗരസഭയിലെ കുറ്റിനിലം പ്രദേശത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പന്തലായനി കോതമംഗലം ഗവ. എൽ പി സ്കൂളിൽ ഇന്നലെ രാത്രി ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ആകെ 3 കുടുംബങ്ങളിലെ 4 പുരുഷനും 5 സ്ത്രീകളും ഉൾപ്പെടെ 9 പേരാണ് ക്യാമ്പിലുള്ളത്. ജില്ലയിലെ എല്ലാ താലൂക്കുകളിലും കഴിഞ്ഞ പകൽ ശക്തമായ മഴപെയ്തു. ഇന്ന് പുലർച്ചെ മുതൽ മഴ കുറഞ്ഞതായി ജില്ലാ എമർജൻസി ഓപ്പറേഷൻ സെൻ്റർ അറിയിച്ചു. ഇന്നലെ പെയ്ത ശക്തമായ മഴയിൽ രണ്ട് വീടുകൾ പൂർണ്ണമായും 41 വീടുകൾ ഭാഗികമായും തകർന്നു.Also read:ഇടുക്കി മൂന്നാർ ദേശീയപാതയിൽ മണ്ണിടിഞ്ഞു ; ഗതാഗതം തടസപ്പെട്ടു അതിനിടെ, വയനാട്ടിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. കനത്ത മഴയെ തുടർന്ന് നിരവധി കുടുംബങ്ങളെ സ്കൂളുകളിലെ താൽക്കാലിക ക്യാമ്പുകളിലേക്ക് മാറ്റി. നിരവധിയിടങ്ങളിൽ കാറ്റിൽ മരം വീണും നാശമുണ്ടായി. ചുരം നാലാം വളവിൽ ശക്തമായ കാറ്റിലും മഴയിലും മരം മുറിഞ്ഞ് വീണ് ഗതാഗത തടസം ഉണ്ടായി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചുരം സംരക്ഷണ സമിതി പ്രവർത്തകരും യാത്രക്കാരും ചേർന്ന് മുറിച്ച് മാറ്റി.കനത്ത മ‍ഴയെ തുടർന്ന് മാനന്തവാടി വില്ലേജിൽ പ്രിയദർശിനി എസ്റ്റേറ്റിലെ 21 കുടുംബങ്ങളെ പിലാ കാവിലെ സെൻറ് ജോസഫ് എൽ പടിഞ്ഞാറത്തറ വില്ലേജിലെ 6കുടുംബങ്ങളെ തെങ്ങുമുണ്ട ഗവൺമെൻറ് എൽ പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 8 പുരുഷന്മാരും 9 സ്ത്രീകളും ആറ് കുട്ടികളുമാണ് ഇതിൽ ഉൾപ്പെടുന്നത്.The post മഴക്കെടുതി; കൊയിലാണ്ടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി appeared first on Kairali News | Kairali News Live.