ജ്ഞാനസഭയിലൂടെ സംഘപരിവാർ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനൊരുങ്ങി ആർഎസ്എസ്; പ്രതിഷേധം കടുപ്പിക്കാൻ ഇടത് സംഘടനകൾ

Wait 5 sec.

സംഘപരിവാർ വിഭാവനം ചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനങ്ങളിൽഅടിച്ചേൽപ്പിക്കാനുള്ള നീക്കവുമായി ആർ എസ് എസ്. കൊച്ചി അമൃത മെഡിക്കൽ കോളേജിൽ സംഘപരിവാർ സംഘടന നടത്തുന്ന ജ്ഞാനസഭയിലൂടെ ദേശീയ വിദ്യാഭ്യാസനയം കേരളത്തിൽ ഉൾപ്പെടെ അടിച്ചേൽപ്പിക്കുകയാണ് ആർ എസ് എസ് ലക്ഷ്യം. സർവ്വകലാശാല വിസിമാരെ യോഗത്തിൽ പങ്കെടുപ്പിക്കാൻ നീക്കം ശക്തമാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാവിവൽക്കണം ലക്ഷ്യമിട്ടാണ് സംഘപരിവാർ സംഘടന കൊച്ചിയിൽ ജ്ഞാന സഭ സംഘടിപ്പിക്കുന്നത്. ബി ജെ പി സർക്കാറിന്‍റെ ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് സംഘപരിവാറിന്‍റെ ഈ പുതിയ നീക്കം. ALSO READ; ജ്ഞാനസഭയില്‍ പങ്കെടുക്കുന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നുമ്മല്‍ രാജിവക്കണം; കേരള സര്‍വകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തിആർഎസ്എസ് സർ സംഘ ചാലക് മോഹൻ ഭാഗവതിന്‍റെ നേതൃത്വത്തിൽ ജൂലൈ 27 മുതൽ കൊച്ചി അമൃത മെഡിക്കൽ കോളേജിൽ നടക്കുന്ന ജ്ഞാനസഭയിൽ വൈസ് ചാൻസലർന്മാരെ പങ്കെടുപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. രാജ്യത്ത് ആകെ 200 വിസിമാർ പങ്കെടുക്കുമെന്നാണ് സംഘപരിവാർ അവകാശപ്പെടുന്നത്.മോഹനൻ കുന്നുമ്മൽ ഉൾപ്പെടെയുള്ള 5 വിസിമാർ കേരളത്തിൽ നിന്ന് പങ്കെടുക്കുമെന്നും ഇവർ അറിയിച്ചിരുന്നു. എന്നാൽ സംഘപരിവാർ സംഘടന നടത്തുന്ന യോഗത്തിൽ പങ്കെടുക്കാനാവില്ല എന്നാണ് മറ്റ് സർവകലാശാലകളിലെ വിസി മാരുടെ നിലപാട്. ഉന്നതവിദ്യാഭ്യാസ മേഖലയില് പിടിമുറുക്കുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും ജ്ഞാന സഭയിൽ പങ്കെടുക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയെ പൂർണമായും സംഘപരിവാറിന്റെ നിയന്ത്രണത്തിലാക്കാനുള്ള ഇത്തരം ശ്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് ഇടത് സംഘടനകളുടെ തീരുമാനം.ജ്ഞാനസഭയില്‍ പങ്കെടുക്കുന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് എസ് എഫ് ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. The post ജ്ഞാനസഭയിലൂടെ സംഘപരിവാർ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനൊരുങ്ങി ആർഎസ്എസ്; പ്രതിഷേധം കടുപ്പിക്കാൻ ഇടത് സംഘടനകൾ appeared first on Kairali News | Kairali News Live.