കനത്ത മഴ: വയനാട്ടിൽ വ്യാപക നാശം; താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു

Wait 5 sec.

വയനാട്ടിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. കനത്ത മഴയെ തുടർന്ന് നിരവധി കുടുംബങ്ങളെ സ്കൂളുകളിലെ താൽക്കാലിക ക്യാമ്പുകളിലേക്ക് മാറ്റി. നിരവധിയിടങ്ങളിൽ കാറ്റിൽ മരം വീണും നാശമുണ്ടായി. ചുരം നാലാം വളവിൽ ശക്തമായ കാറ്റിലും മഴയിലും മരം മുറിഞ്ഞ് വീണ് ഗതാഗത തടസം ഉണ്ടായി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചുരം സംരക്ഷണ സമിതി പ്രവർത്തകരും യാത്രക്കാരും ചേർന്ന് മുറിച്ച് മാറ്റി.കനത്ത മ‍ഴയെ തുടർന്ന് മാനന്തവാടി വില്ലേജിൽ പ്രിയദർശിനി എസ്റ്റേറ്റിലെ 21 കുടുംബങ്ങളെ പിലാ കാവിലെ സെൻറ് ജോസഫ് എൽ പടിഞ്ഞാറത്തറ വില്ലേജിലെ 6കുടുംബങ്ങളെ തെങ്ങുമുണ്ട ഗവൺമെൻറ് എൽ പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 8 പുരുഷന്മാരും 9 സ്ത്രീകളും ആറ് കുട്ടികളുമാണ് ഇതിൽ ഉൾപ്പെടുന്നത്. ALSO READ; മഴ: ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധന വിലക്ക് തുടരും, തീരദേശ-മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണംചുരം എട്ടാം വളവിൽ രണ്ട് വലിയ പാറക്കല്ലുകൾ റോഡിലേക്ക് വീണിട്ടുണ്ട്. നിലവിൽ ഗതാഗത തടസ്സങ്ങൾ ഇല്ല. മഴക്കൊപ്പം ശക്തമായ കാറ്റും വീശി അടിക്കുന്നതാണ് നാശനഷ്ടങ്ങൾ വർധിക്കാൻ കാരണമാകുന്നത്. തലപ്പുഴ കരകവിഞ്ഞ് മക്കിമലയിൽ മണ്ണിടിച്ചിൽ ഉണ്ടായത് കാരണം, ഇന്നലെ രാത്രി തലപ്പുഴയുടെ തീരത്തുള്ള വരെ മാറ്റിപ്പാർപ്പിച്ചു. ഇവിടെ പലയിടങ്ങളിലും മരം കടപുഴകി വീണിട്ടുണ്ട്. ബത്തേരിയിലും മരങ്ങൾ കടപുഴകിയിട്ടുണ്ട്.അതേസമയം, ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, മതപഠന ക്ലാസുകൾക്ക് ഇന്ന് ( ജൂലൈ 27) ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.The post കനത്ത മഴ: വയനാട്ടിൽ വ്യാപക നാശം; താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു appeared first on Kairali News | Kairali News Live.