സെപ്തംബർ മുതൽ പി എസ് സി പരീക്ഷകളിൽ മാറ്റം; രാവിലെയുള്ള പരീക്ഷയുടെ സമയം മാറും

Wait 5 sec.

രാവിലെ നടക്കുന്ന പി എസ് സി പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റം. സെപ്തംബര്‍ ഒന്ന് മുതല്‍ രാവിലെ നടക്കുന്ന പി എസ് സി പരീക്ഷകള്‍ ഏഴ് മണിക്ക് ആരംഭിക്കും. നിലവില്‍ 7.15-നാണ് പരീക്ഷകള്‍ നടത്തുന്നത്. എന്നാല്‍, പരീക്ഷാ സമയദൈര്‍ഘ്യത്തില്‍ മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും പി എസ് സി അറിയിച്ചു.പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുതിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും കോഴിക്കോട് സ്വാശ്രയ കോളേജായ കോഴിക്കോട് മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെല്‍ത്ത് സയന്‍സിലും നടത്തുന്ന എം എസ് സി (എം എല്‍ റ്റി) കോഴ്സിന് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് കോഴ്സ്/ കോളേജ് ഓപ്ഷന്‍ സമര്‍പ്പണം ജൂലൈ 28 മുതല്‍ ജൂലൈ 29 വരെ നല്‍കാം. ഓപ്ഷന്‍ സമര്‍പ്പിക്കാത്തവരെ അലോട്ട്മെന്റിന് പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560361, 362, 363, 364.Read Also: എൻജിനിയറിംഗ് പ്രവേശനം; ആദ്യ അലോട്ട്മെന്റ് 18ന്അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനംഅടൂര്‍ ഐ എച്ച് ആര്‍ ഡി എൻജിനീയറിങ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കെമിസ്ട്രി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്സ് തസ്തികകളിലേക്ക് താത്കാലിക ഒഴിവ്. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 29 രാവിലെ 10-ന് കോളജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത: യു ജി സി ചട്ടപ്രകാരമുളള യോഗ്യത. ഇവരുടെ അഭാവത്തില്‍ മറ്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. വെബ്സൈറ്റ് : www.cea.ac.in ഫോണ്‍ : 04734 231995.The post സെപ്തംബർ മുതൽ പി എസ് സി പരീക്ഷകളിൽ മാറ്റം; രാവിലെയുള്ള പരീക്ഷയുടെ സമയം മാറും appeared first on Kairali News | Kairali News Live.