കെജിഎഫ് എന്ന ഒരൊറ്റ ചിത്രം മതി പ്രശാന്ത് നീൽ എന്ന സംവിധായകന്റെ റേഞ്ച് മനസിലാക്കാൻ. ഉഗ്രം എന്ന സിനിമയിലൂടെ സംവിധായക കുപ്പായം അണിഞ്ഞ പ്രശാന്ത് നീലിന്റെ രണ്ടാമത്തെ ചിത്രമായ കെജിഎഫ് പാൻ ഇന്ത്യൻ ഹിറ്റായിരുന്നു. കെജിഎഫിന്റെ രണ്ടാം ഭാഗവും മികച്ച വിജയമാണ് സ്വന്തമാക്കിയത്.അതിനു ശേഷം പ്രഭാസിനെ നായകനാക്കി ചെയ്ത സലാർ എന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോൾ ഇതാ സലാറിന്റെ രണ്ടാം ഭാഗത്തിന് ശേഷം നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോയും ബിജു മേനോനും ഉണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് താരം.Also Read: ഈ ആഴ്ച OTTയിൽ എത്തിയത് കാത്തിരുന്ന ചിത്രങ്ങൾ; അറിയാം പുതിയ OTT റിലീസുകൾ‘സർസമീൻ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. പ്രശാന്ത് നീൽ-ജൂനിയർ എൻടിആർ ചിത്രത്തിന് ‘NTRNEEL’ എന്നായിരുന്നു താത്കാലികമായി നൽകിയിരുന്ന പേര്. പിന്നീടി ഡ്രാഗൺ എന്ന് പേരിട്ടിരുന്നെങ്കിലും തമിഴിൽ പ്രദീപ് രംഗനാഥൻ നായകനായി അതേ പേരിൽ മറ്റൊരു ചിത്രം എത്തിയതിനാൽ സിനിമയുടെ പേര് മാറ്റുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു.എന്നാൽ അഭിമുഖത്തിൽ ഡ്രാഗൺ എന്ന് തന്നെയാണ് പൃഥ്വിരാജ് പറയുന്നത് അതിനാൽ തന്നെ പ്രശാന്ത് നീൽ ചിത്രത്തിന്റെ ടൈറ്റിൽ അതു തന്നെയായിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.The post ടൊവിനോയും ബിജു മേനോനും പ്രശാന്ത് നീൽ ചിത്രത്തിലെത്തുന്നു; ഒപ്പം ടൈറ്റിലും വെളിപ്പെടുത്തി പൃഥ്വിരാജ് appeared first on Kairali News | Kairali News Live.